രണ്ട് വര്‍ഷത്തിനിടെ ഇവിടെ മരിച്ചത് 800 കുഞ്ഞുങ്ങള്‍, കണക്ക് നിരത്തി സര്‍ക്കാര്‍; പോഷകാഹാര കുറവല്ല മരണകാരണമെന്ന് സര്‍ക്കാര്‍ വാദം

സമയമെത്താതെയുള്ള പ്രസവം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, തൂക്കക്കുറവ് എന്നിവയാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം
രണ്ട് വര്‍ഷത്തിനിടെ ഇവിടെ മരിച്ചത് 800 കുഞ്ഞുങ്ങള്‍, കണക്ക് നിരത്തി സര്‍ക്കാര്‍; പോഷകാഹാര കുറവല്ല മരണകാരണമെന്ന് സര്‍ക്കാര്‍ വാദം

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ 2 വര്‍ഷത്തിന് ഇടയില്‍ മരിച്ചത് 800ലേറെ കുഞ്ഞുങ്ങളെന്ന് കണക്ക്. പട്ടിണി മൂലം പോഷകാഹാരം ലഭിക്കാത്തതാണ് കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നത് എന്നാണ് ഇവിടുത്തെ ജനങ്ങള്‍ പറയുന്നത്. എന്നാല്‍, പോഷകാഹാര കുറവിനെ തുടര്‍ന്നല്ല മരണം എന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെ പറയുന്നത്. 

സമയമെത്താതെയുള്ള പ്രസവം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, തൂക്കക്കുറവ് എന്നിവയാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. നിയമസഭയിലാണ് സര്‍ക്കാര്‍ ഇത് വ്യക്തമാക്കിയത്. എന്നാല്‍, കുഞ്ഞുങ്ങളുടെ മരണത്തിലേക്കെത്തിക്കുന്ന അടിസ്ഥാന കാരണം പട്ടിണി തന്നെയാണെന്ന് മുന്‍ എംഎല്‍എയും സര്‍ക്കാരിന് കീഴിലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് റിവ്യു കമ്മിറ്റി ചെയര്‍മാനുമായ വിവേക് പണ്ഡിറ്റ് പറയുന്നു. 

ന്യൂമോണിയയും, ക്ഷയരോഗവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം. ഇതിലേക്ക് നയിക്കുന്നത് പട്ടിണിയാണ്. പോഷകാഹാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധശക്തി കുറവായിരിക്കും. ഇതാണ് അവരുടെ ആരോഗ്യം കളയുന്നത് എന്ന് അദ്ദേഹം പറയുന്നു. ഗോത്രവിഭാഗക്കാരാണ് ഇവിടെ അധികവും. 2017-18ല്‍ ആറ് വയസുവരെയുള്ള 469 കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. 2018-19ല്‍ 348 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com