കനത്ത മഴയില്‍ ശവകുടീരം തകര്‍ന്നു; 22 വര്‍ഷം മുന്‍പ് അടക്കിയ മൃതദേഹം അതേപടി; അവിശ്വസനീയം

22 വര്‍ഷം മുന്‍പ് അടക്കം ചെയ്ത മൃതദേഹം കാര്യമായ കേടുകള്‍ ഒന്നും ഇല്ലാതെ നിലനില്‍ക്കുന്നു
കനത്ത മഴയില്‍ ശവകുടീരം തകര്‍ന്നു; 22 വര്‍ഷം മുന്‍പ് അടക്കിയ മൃതദേഹം അതേപടി; അവിശ്വസനീയം

ലഖ്‌നൗ: 22 വര്‍ഷം മുന്‍പ് അടക്കം ചെയ്ത മൃതദേഹം കാര്യമായ കേടുകള്‍ ഒന്നും ഇല്ലാതെ നിലനില്‍ക്കുന്നു. അവിശ്വസനീയമെന്ന് തോന്നുന്ന സംഭവം ഉത്തര്‍ പ്രദേശിലെ ബാന്ദ ജില്ലയിലെ ബാബെരൂ എന്ന പ്രദേശത്താണ്. 

നസീര്‍ അഹമ്മദ് എന്ന വ്യക്തിയുടെതാണ് മൃതദേഹം. മരിച്ച ശരീരം കുറച്ച് മണിക്കൂര്‍ സൂക്ഷിച്ചാല്‍ ഉണ്ടാകുന്ന വെള്ള നിറത്തില്‍ തന്നെയായിരുന്നു 22 വര്‍ഷത്തിന് ശേഷവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൈവത്തിന്റെ അത്ഭുതം എന്നാണ് ഗ്രാമീണര്‍ സംഭവത്തെ വിശേഷിപ്പിച്ചത്.

ബുധനാഴ്ചയാണ് സംഭവം നടക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ശവകുടീരം തകര്‍ന്ന് മൃതദേഹം പുറത്ത് എത്തുകയായിരുന്നു. പിന്നീട് ഖബര്‍ സ്ഥാനത്തിന്റെ കമ്മിറ്റി മണ്ണ് നീക്കി ശുചീകരണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വാര്‍ത്ത പരക്കുകയും സ്ഥലത്ത് വലിയ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തു. 

മൃതദേഹം നസീര്‍ അഹമ്മദിന്റെതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ സാന്നിധ്യത്തില്‍ മൃതദേഹം മറ്റൊരു കുഴിയില്‍ ബുധനാഴ്ച രാത്രിയോടെ തന്നെ അടക്കം ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com