ഭര്‍ത്താവിനെ വിട്ടു തരൂ, യുവതിയുടെ പ്രതിഷേധം; മന്ത്രിയുടെ ഓഫീസിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി

പൊലീസ് ആക്രമണ കേസില്‍ അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭര്‍ത്താവിനെ വിട്ടു തരൂ, യുവതിയുടെ പ്രതിഷേധം; മന്ത്രിയുടെ ഓഫീസിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി

മുംബൈ: പൊലീസ് ആക്രമണ കേസില്‍ അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ നെറ്റില്‍ വീണ പ്രിയങ്ക ഗുപ്തയെ പൊലീസുകാര്‍ രക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് തോളേല്ലിന് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറയുന്നു. ഭര്‍ത്താവിനെതിരെ കളളക്കേസാണ് ചമച്ചിരിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

വെളളിയാഴ്ച ഉച്ചയ്ക്ക് മഹാരാഷ്ട്ര മുംബൈയിലെ മന്ത്രാലയ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പ്രിയങ്ക ഗുപ്ത ചാടിയത്. 32 വയസ്സുകാരനായ ഭര്‍ത്താവിനെ വ്യാജ പൊലീസ് ആക്രമണ കേസില്‍ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ അടച്ചു എന്ന് ആരോപിച്ചാണ് പ്രിയങ്ക ഗുപ്ത ആത്മഹത്യക്ക് ശ്രമിച്ചത്. സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടര്‍ന്ന സ്റ്റാള്‍ ഒഴിപ്പിക്കാന്‍ എത്തിയ പൊലീസുകാരെ പ്രിയങ്കയും ഭര്‍ത്താവും ചേര്‍ന്ന് കയ്യേറ്റം ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് പ്രിയങ്കയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ വ്യാജ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പ്രിയങ്കയുടെ സഹോദരന്‍ ആരോപിച്ചു. രാഷ്ട്രീയക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസ്. രാഷ്ട്രീയക്കാര്‍ക്ക് എതിരെ നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ നിരന്തരം ശല്യം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സഹോദരിയെയും ഭര്‍ത്താവിനെയും കളളക്കേസില്‍ കുടുക്കിയതെന്നും സഹോദരന്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com