'നിര്‍ഭയ മോഡല്‍' റാഞ്ചി ബലാല്‍സംഗക്കൊല : പ്രതി രാഹുല്‍രാജിന് വധശിക്ഷ

റാഞ്ചിയിലെ ഓര്‍മാഝി പ്രദേശത്തുള്ള എഞ്ചിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്
'നിര്‍ഭയ മോഡല്‍' റാഞ്ചി ബലാല്‍സംഗക്കൊല : പ്രതി രാഹുല്‍രാജിന് വധശിക്ഷ

ന്യൂഡല്‍ഹി : ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ. പ്രതി രാഹുല്‍ രാജിനാണ് പ്രത്യേക സിബിഐ കോടതി മരണശിക്ഷ വിധിച്ചത്. കേസില്‍ രാഹുല്‍ രാജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2016 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റാഞ്ചിയിലെ ഓര്‍മാഝി പ്രദേശത്തുള്ള എഞ്ചിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. യുവതി തനിച്ചുതാമസിക്കുന്ന ബൂട്ടി ബസിയയിലെ വീട്ടില്‍ നിന്ന് 2016 ഡിസംബര്‍ 16 നാണ് മൃതദേഹം കണ്ടെത്തുന്നത്.

വീട് കത്തിച്ച നിലയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ യുവതിയെ ബലാല്‍സംഗത്തിന് ശേഷമാണ് കൊന്നതെന്ന് വ്യക്തമായിരുന്നു. മുമ്പും സമാനകേസുകളില്‍ പ്രതിയായിരുന്നു രാഹുല്‍ രാജെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 15 മാസം കൊണ്ടാണ് സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി നിര്‍ഭയ മോഡല്‍ കൊലപാതകമെന്നാണ് റാഞ്ചി കൊലപാതകത്തെയും വിശേഷിപ്പിക്കപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com