പാല്‍ഖര്‍: മുന്‍ സുഹൃത്തായ യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് ബന്ദിയാക്കി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഫൈസല്‍ സൈഫി (23) എന്ന യുവാവാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയിലാണ് സംഭവം. ഫെബ്രുവരി പത്തിന് രാത്രിമുതല്‍ 11 ന് പുലര്‍ച്ചെവരെ 21കാരിയെ പ്രതി പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
2017 മുതല്‍ പരാതിക്കാരിയുമായി പ്രതിക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആ സമയത്തുള്ള ഇരുവരുടെയും സ്വകാര്യ നിമിഷങ്ങള്‍ പ്രതി രഹസ്യമായി ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ബന്ധം തകര്‍ന്നതിന് ശേഷം സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പ്രതി ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനം നല്കി കഴിഞ്ഞ ഞായറാഴ്ച രാത്രി പ്രതി യുവതിയെ ഫോണില്‍ വിളിച്ചു. ഇതേത്തുടര്‍ന്നാണ് യുവതി ഹോട്ടല്‍ മുറിയില്‍ എത്തിയത്. തുടര്‍ന്ന് ബന്ദിയാക്കി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഫെബ്രുവരി 11ന് രാവിലെയാണ് ഹോട്ടല്‍ മുറിയില്‍നിന്ന് പോകാന്‍ യുവതിയെ അനുവദിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് 21കാരി പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ബലാല്‍സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഫൈസല്‍ സൈഫിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ