സൈനികരുടെ മനുഷ്യാവകാശങ്ങള്‍ ആര് സംരക്ഷിക്കും? ഹര്‍ജിയുമായി ജവാന്‍മാരുടെ പെണ്‍മക്കള്‍ ; മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി

സൈനികരുടെ മനുഷ്യാവകാശങ്ങള്‍ ആര് സംരക്ഷിക്കും? ഹര്‍ജിയുമായി ജവാന്‍മാരുടെ പെണ്‍മക്കള്‍ ; മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി

ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനും  കേന്ദ്രസര്‍ക്കാരിനും ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരി

ന്യൂഡല്‍ഹി: സൈനികരുടെ മനുഷ്യാവകാശ സംരക്ഷണങ്ങളെ കുറിച്ചുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് സുപ്രിം കോടതി. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ 19 ഉം 20 ഉം വയസുള്ള പെണ്‍മക്കളാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടികളുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനും  കേന്ദ്രസര്‍ക്കാരിനും ജമ്മു കശ്മീര്‍ മനുഷ്യാവകാശ കമ്മീഷനും നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെ  ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴും കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരായ പ്രീതിയും കാജലും ആവശ്യപ്പെട്ടിരിക്കുന്നത്. 

ഷോപിയാനിലും ജമ്മുവിലും സൈനികര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ അസ്വസ്ഥമാക്കുന്നതാണെന്നും പ്രദേശവാസികളുടെ അക്രമങ്ങളില്‍ നിന്നും കോടതി തന്നെ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാന പാലനത്തിനായി ഇറങ്ങുമ്പോഴാണ്  പലപ്പോഴും സൈനികര്‍ക്ക് നാട്ടുകാരില്‍ നിന്നും അല്ലാതെയും അക്രമങ്ങള്‍ നേരിടേണ്ടി വരുന്നത്. കോണ്‍വോയ്  ആയി സൈനികരെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു പ്രദേശത്തേക്ക് മാറ്റുമ്പോഴടക്കമുള്ള സുരക്ഷ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com