മോദിയുമായി 43 വര്‍ഷത്തെ സൗഹൃദം, ചായ വിറ്റത് കണ്ടിട്ടില്ല; സഹതാപം പിടിച്ചുപറ്റാനുളള വെറും ഗിമ്മിക്കെന്ന് പ്രവീണ്‍ തൊഗാഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് 43 വര്‍ഷത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടയില്‍ അദ്ദേഹം ചായ വില്‍ക്കുന്നത് ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നും  പ്രവീണ്‍ തൊഗാഡിയ
മോദിയുമായി 43 വര്‍ഷത്തെ സൗഹൃദം, ചായ വിറ്റത് കണ്ടിട്ടില്ല; സഹതാപം പിടിച്ചുപറ്റാനുളള വെറും ഗിമ്മിക്കെന്ന് പ്രവീണ്‍ തൊഗാഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തനിക്ക് 43 വര്‍ഷത്തെ സൗഹൃദമുണ്ടായിരുന്നുവെന്നും ഇതിനിടയില്‍ അദ്ദേഹം ചായ വില്‍ക്കുന്നത് ഇതുവരെ താന്‍ കണ്ടിട്ടില്ലെന്നും വിശ്വഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ചായ വില്‍പ്പനക്കാരനെന്ന ഇമേജ് സഹതാപം പിടിച്ചുപറ്റാനായി മോദി ഉപയോഗിക്കുകയാണെന്നും തൊഗാഡിയ തുറന്നടിച്ചു.

ഇനി അഞ്ചുവര്‍ഷം കൂടി കിട്ടിയാലും ബിജെപി രാമക്ഷേത്രം പണിയില്ല. ബിജെപിക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള അഭിവാജ്യഘടകമാണ് രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം പണിതുകഴിയുന്നതോടെ രണ്ട് സംഘടനകളും തകരുമെന്നും അതുകൊണ്ട് തന്നെ രാമക്ഷേത്രം ഇരുവരും പണിയില്ലെന്നും തൊഗാഡിയ ആരോപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാമക്ഷേത്രം പണിയില്ലെന്ന് ആര്‍എസ്എസ നേതാവ് ഭയ്യാജി  ജോഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി. എന്നാല്‍ ഹിന്ദു ഉണര്‍ന്നതായും തൊഗാഡിയ പറഞ്ഞു.

ഫെബ്രുവരി ഒന്‍പതിന് ഹിന്ദുക്കളുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിന്റെ പണിയാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com