ന്യൂഡല്‍ഹി : സിപിഎമ്മിനെ ഒഴിവാക്കിയുള്ള ഏത് ബിജെപി വിരുദ്ധ കൂട്ടായ്മയും അപ്രസക്തമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ നേരിടുക എന്നത് ഇടത് ദൗത്യമാണ്. കോണ്‍ഗ്രസ് പലപ്പോഴും ബിജെപിയുമായി ചേര്‍ന്ന് നില്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ശതകോടീശ്വരന്മാര്ക്ക് വേണ്ടിയാണ് ബിജെപി ഭരണം നടത്തുന്നത്. ജയ് ഹിന്ദ് എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി 'ജിയോ' ഹിന്ദ് എന്നാക്കി മാറ്റിയെന്നും യെച്ചൂരി ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതില്‍ നിന്ന് സിപിഎം പിന്നോട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ