ഗോവയില്‍ ഹോളിഡേ ആഘോഷിച്ച് രാഹുലും സോണിയയും; സീഫുഡുംസെല്‍ഫിയും  

വിഭവങ്ങള്‍ക്ക് പേരുകേട്ട സൗത്ത് ഗോവയിലെ പ്രശസ്തമായ ഫിഷര്‍മാന്‍ വാര്‍ഫ് റെസ്‌റ്റോറന്റില്‍ ഇരുവരും ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി എത്തി
ഗോവയില്‍ ഹോളിഡേ ആഘോഷിച്ച് രാഹുലും സോണിയയും; സീഫുഡുംസെല്‍ഫിയും  

പനാജി: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ശേഷം അമ്മ സോണിയാ ഗാന്ധിക്കൊപ്പം ഗോവയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കടല്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട സൗത്ത് ഗോവയിലെ പ്രശസ്തമായ ഫിഷര്‍മാന്‍ വാര്‍ഫ് റെസ്‌റ്റോറന്റില്‍ ഇരുവരും ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി എത്തി. 

നീല ടീഷര്‍ട്ട് ആയിരുന്നു രാഹുലിന്റെ വേഷം. റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയവരോട് സംസാരിക്കാനും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും രാഹുല്‍ തയ്യാറായി. ഈ സമയത്ത് റെസ്‌റ്റോറന്റിലുണ്ടായിരുന്ന ഗോവയിലെ പ്രമുഖ ഡെന്റിസ്റ്റായ രചന ഫെര്‍ണാണ്ടസും രാഹുലിനൊപ്പം സെല്‍ഫി പകര്‍ത്തിയിരുന്നു. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ രചന ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

ഇരുവര്‍ക്കുമൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഉണ്ടായിരുന്നില്ലെന്നും ശാന്തമായ ഉച്ചഭക്ഷണമായിരുന്നെന്നും രചന പറഞ്ഞു. സെല്‍ഫിക്ക് അനുവാദം ചോദിച്ചപ്പോള്‍ ബില്‍ അടച്ചിട്ട് വരാമെന്നായുരുന്നു രാഹുല്‍ പറഞ്ഞതെന്ന് അവര്‍ ഓര്‍ത്തെടുത്തു. പണം നല്‍കിയശെഷം തനിക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുകയായിരുന്നു അദ്ദേഹമെന്ന് രചന പറഞ്ഞു.  

മൂന്ന് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായാണ് രാഹുലും സോണിയ ഗാന്ധിയും ഗോവയിലെത്തിയത്. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുമുള്ള ഔദ്യോഗിക പരിപാടികളിലും ഇരുവരും പങ്കെടുക്കുന്നില്ലെന്ന് ഗോവ കോണ്‍ഗ്രസ് വാക്താവ് അറിയിച്ചു. ദക്ഷിണ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുവരും താമസിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com