സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഹേമമാലിനി; വീണ്ടും മത്സരിക്കാൻ ബിജെപി നേതൃത്വം പച്ചക്കൊടി കാട്ടിയതായി നടി  

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം അ​നു​മ​തി ന​ൽ​കി​യതായി എം​പി​യും ന​ടി​യു​മാ​യ ഹേ​മമാ​ലി​നി
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഹേമമാലിനി; വീണ്ടും മത്സരിക്കാൻ ബിജെപി നേതൃത്വം പച്ചക്കൊടി കാട്ടിയതായി നടി  

ന്യൂ​ഡ​ൽ​ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ​നി​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി നേ​തൃ​ത്വം അ​നു​മ​തി ന​ൽ​കി​യതായി എം​പി​യും ന​ടി​യു​മാ​യ ഹേ​മമാ​ലി​നി. മ​ഥു​ര​യി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ക്ക​വെ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

 മ​ത്സ​ര​ത്തി​നു പാ​ർ​ട്ടി നേ​തൃ​ത്വം പ​ച്ച​ക്കൊ​ടി ന​ൽ​കി​യെ​ന്നും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യും ഹേ​മ മാ​ലി​നി പ​റ​ഞ്ഞു. മ​ഥു​ര-​ല​ക്നോ ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്ന് റെ​യി​ൽ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നോ​ട് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

മഥുര റെയിൽവേ സ്റ്റേഷന്റെ ആധുനികവത്ക്കരണം വാ​ഗ്ദാനം ചെയ്ത ഹേമമാലിനി സ്റ്റേഷന്റെ വികസനപ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് റെയിൽവേ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും വ്യക്തമാക്കി. 2014-ൽ ​മ​ഥു​ര മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ഹേ​മമാ​ലി​നി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com