ജിന്‍ധില്‍ ബിജെപിക്ക് മിന്നുന്ന വിജയം; കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത്  

ഹരിയാനയിലെ ജിന്‍ധ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം
ജിന്‍ധില്‍ ബിജെപിക്ക് മിന്നുന്ന വിജയം; കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്ത്  

ന്യൂഡല്‍ഹി: ഹരിയാനയിലെ ജിന്‍ധ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയം. ശക്തമായ ത്രികോണ മത്സരത്തില്‍ ജനനായക് ജനതാ പാര്‍ട്ടിയാണ് ബിജെപിക്കു പിന്നില്‍ രണ്ടാമത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാമതാണ്.

ബിജെപിയുടെ കൃഷ്ണ ലാല്‍ മിദ്ധ 12,935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 50566 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല 22740 വോട്ടുകളുമായി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ടു. ജനനായക് ജനതാ പാര്‍ട്ടിയുടെ ദിഗ്‌വിജയ് സിങ് ചൗത്താല 37631 വോട്ടുകള്‍ നേടി ബിജെപിക്ക് തൊട്ടുപിന്നിലെത്തി.

ആദ്യ റൗണ്ടുകളില്‍ മുന്നിട്ടുനിന്ന ജനനായക് ജനതാ പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കുന്നതാണ് പിന്നീട് കണ്ടത്.ഐഎന്‍എല്‍ഡിയുടെ ഹരിചന്ദ് മിദ്ധ അന്തരിച്ചതിനെത്തുടര്‍ന്നാണ് ജിന്‍ധില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ മകനാണ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചത്.നിലവില്‍ എംഎല്‍എയായ ദേശീയ വക്താവ് സുര്‍ജേവാലയെയാണ് കോണ്‍ഗ്രസ് നിയോഗിച്ചത്. 

അതേസമയം രാജസ്ഥാനിലെ രാംഗഢ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് കോണ്‍ഗ്രസ് സീറ്റുനില 100 ആക്കി ഉയര്‍ത്തി. 12,228 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിയ സുബൈര്‍ ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഇതോടെ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com