വേനലവധി കഴിഞ്ഞ് സുപ്രിംകോടതി ഇന്ന് തുറക്കും ; ശബരിമല, റഫാൽ അടക്കം വിധി കാത്ത് നിർണായക കേസുകൾ

ഏറെ കാലത്തിന് ശേഷം 31 ജഡ്ജിമാരുമായി സുപ്രിംകോടതി പ്രവർത്തിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്
വേനലവധി കഴിഞ്ഞ് സുപ്രിംകോടതി ഇന്ന് തുറക്കും ; ശബരിമല, റഫാൽ അടക്കം വിധി കാത്ത് നിർണായക കേസുകൾ

ന്യൂ​ഡ​ൽ​ഹി: ആ​റാ​ഴ്​​ച​ത്തെ വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്​ സുപ്രിംകോടതി ഇന്ന് തുറക്കും. ശബരിമല, അയോധ്യ ഭൂമി തർക്കം, റഫാൽ കേസിലെ പുനഃപരിശോധന ഹർജികൾ, രാഹുൽ​ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസ് തുടങ്ങിയവ പരി​ഗണനയ്ക്ക് വരും. ഈ കേസുകളിൽ വിധി ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​​ഗോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 31 ജ​ഡ്​​ജി​മാ​ര​ട​ങ്ങി​യ​താ​ണ്​ സു​പ്രീം​കോ​ട​തി​യി​ലെ ഫു​ൾ കോ​ർ​ട്ട്. ഏറെ കാലത്തിന് ശേഷം 31 ജഡ്ജിമാരുമായി സുപ്രിംകോടതി പ്രവർത്തിക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. സുപ്രിംകോടതിയുടെ പരമാവധി ജഡ്ജിമാരുടെ എണ്ണം 31 ആണ്. 

ശബരിമല സ്ത്രീപ്രവേശന കേസിൽ പുനപരിശോധന ഹർജികളിൽ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.  റ​ഫാ​ൽ കേ​സി​ന്റെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ളിലും വിധി പുറപ്പെടുവിക്കാനുണ്ട്. മുൻ കേ​​​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത്​ സി​ൻ​ഹ, അ​രു​ൺ ഷൂ​റി, പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ എ​ന്നി​വ​രാ​ണ്​ റ​ഫാ​ൽ കേ​സി​ൽ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കി​യ​ത്.  2018 ഡി​സം​ബ​ർ 14ലെ ​വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. 

‘കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യെ പ​രാ​മ​ർ​ശി​ച്ച​തി​നെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബ​ഞ്ചാ​ണ്​ പ​രി​ഗ​ണി​ക്കു​ക. ബി.​ജെ.​പി നേ​താ​വും എം.​പി​യു​മാ​യ മീ​നാ​ക്ഷി ലേ​ഖി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.  ഈ ​കേ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി കോ​ട​തി​യോ​ട്​ നി​രു​പാ​ധി​കം മാ​പ്പ​പേ​ക്ഷി​ച്ചി​രു​ന്നു.  

രാ​ഷ്​​ട്രീ​യ​മാ​യി ഏ​റെ മാ​ന​ങ്ങ​ളു​ള്ള രാ​മ​ജ​ന്മ​ഭൂ​മി- ബാ​ബ​രി മ​സ്​​ജി​ദ്​ ഭൂ​മി ത​ർ​ക്ക കേ​സ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ്​ പ​രി​ഗ​ണി​ക്കു​ക. കേസിൽ സുപ്രിംകോടതി മുൻ ജഡ്ജി ജ​സ്​​റ്റി​സ്​ എ​ഫ്.​എം.​ഐ ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ മധ്യസ്ഥ സമിതിയെ കോടതി നിയോ​ഗിച്ചിരുന്നു.  ശ്രീ​ശ്രീ ര​വി​ശ​ങ്ക​റും, അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​രാം പ​ഞ്ചു​വും ഉ​ൾ​പ്പെ​ട്ട സ​മി​തി അ​യോ​ധ്യ​ത​ർ​ക്കം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​മെ​ന്ന ശു​ഭാ​പ്​​തി വി​ശ്വാ​സ​ത്തി​ലാ​ണ്. ഈ ​കേ​സി​ന്​ ആ​ഗ​സ്​​റ്റ്​ 15 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com