'അണക്കെട്ട് തകര്‍ത്തത് ഞണ്ടുകള്‍'; മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി പ്രതിഷേധം; വിഡിയോ വൈറല്‍

ഞണ്ടുകളുടെ മുഖം മൂടി ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി 
'അണക്കെട്ട് തകര്‍ത്തത് ഞണ്ടുകള്‍'; മന്ത്രിയുടെ വീടിന് ചുറ്റും ഞണ്ടുകളെ വിതറി പ്രതിഷേധം; വിഡിയോ വൈറല്‍

മുംബൈ: മഹാരാഷ്ട്രയില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ തിവ്‌രെ അണക്കെട്ടുതകര്‍ച്ച ഞണ്ടുകള്‍മൂലമാണെന്ന സംസ്ഥാന ജലമന്ത്രി തനാജി സാവന്തിന്റെ പരാമര്‍ശത്തിനെതിരെ വേറിട്ട സമരവുമായി എന്‍സിപി പ്രവര്‍ത്തകര്‍. മന്ത്രിയുടെ വീടിനും ചുറ്റും ഞണ്ടുകളെ വിതറിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ ഞണ്ടുകളുടെ ചിത്രമുള്ള മുഖം മൂടിയും ധരിച്ചിരുന്നു. 

'അണക്കെട്ട് 2004 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. കഴിഞ്ഞ 15 വര്‍ഷമായി അതില്‍ വെള്ളം സംഭരിക്കുന്നു. ഒന്നും സംഭവിച്ചില്ല. പക്ഷേ, അണക്കെട്ടിനകത്തെ ഞണ്ടുകള്‍ വലിയ പ്രശ്‌നമായിരുന്നു. അടുത്തകാലത്തായി ചോര്‍ച്ചകളുണ്ടാവാനുള്ള കാരണവും അതായിരുന്നു' തനാജി സാവന്ത് പറഞ്ഞു.

പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം ഇതിനെ കളിയാക്കുകയും വിമര്‍ശിക്കുകയുംചെയ്തു. ഞണ്ടിന്റെ മറ്റു 'കഴിവുകള്‍'കൂടി മന്ത്രി പറഞ്ഞാല്‍ക്കൊള്ളാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ കളിയാക്കല്‍.അഴിമതിക്കാരായ വന്‍സ്രാവുകളെ രക്ഷപ്പെടുത്താന്‍ പാവം ഞണ്ടിനെതിരേ ആരോപണമുന്നയിക്കുകയാണ് മന്ത്രിയെന്നും പ്രതിപക്ഷ നേതാക്കള്‍ കളിയാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com