ഹരിയാന: ഹോംവര്‍ക്ക് കാണിക്കാന്‍ ആവശ്യപ്പെട്ട അധ്യാപികയെ വിദ്യാര്‍ത്ഥി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഹരിയാനയിലെ സോനിപത്തില്‍ ശ്രീ റാം കൃഷ്ണ സ്കൂളിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്ക്ക് നേരെ ആക്രമണം നടത്തിയത്.
ക്ലാസിലെത്തി കുട്ടികളുടെ ഹോംവര്‍ക്ക് പരിശോധിക്കാന്‍ തുടങ്ങിയ അധ്യാപികയെ ബാഗില്‍ നിന്ന് കത്തി എടുത്ത് പല തവണ ആക്രമിക്കുകയായിരുന്നു. ക്ലാസിലെ മറ്റ് കുട്ടികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്കൂള്‍ ജീവനക്കാരെത്തി അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചു.
സോനിപത്തിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപികയെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് ആശുപത്രി രേഖകള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ