വീണ്ടും ആൾക്കൂട്ട കൊലപാതകം: കേസന്വേഷിക്കാനെത്തിയ പൊലീസുകാരനെ തല്ലിക്കൊന്നു

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കുഴഞ്ഞ് വീണ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​ദേ​ശ​ത്തെ ആശുപത്രിയില്‍എ​ത്തി​ച്ചെ​ങ്കി​ലും മ​രണം സംഭവി​ച്ചി​രു​ന്നു.
വീണ്ടും ആൾക്കൂട്ട കൊലപാതകം: കേസന്വേഷിക്കാനെത്തിയ പൊലീസുകാരനെ തല്ലിക്കൊന്നു

ജ​യ്പു​ർ: കേ​സ് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊലീ​സ് കോ​ണ്‍​സ്റ്റ​ബി​ളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. രാ​ജ​സ്ഥാ​നിലെ രാ​ജ്സ​മ​ന്ദ് ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ൻ​വാ​രി​യ സ്വ​ദേ​ശി​യാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ അ​ബ്ദു​ൾ ഗ​നി (48) ആ​ണു ആളുകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് അ​ബ്ദു​ൾ ഗ​നി സംഭവസ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വി​ടെ ത​ർ​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും നാ​ട്ടു​കാ​ർ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൂട്ടമായി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കുഴഞ്ഞ് വീണ ഉ​ദ്യോ​ഗ​സ്ഥ​നെ പ്ര​ദേ​ശ​ത്തെ ആശുപത്രിയില്‍
എ​ത്തി​ച്ചെ​ങ്കി​ലും മ​രണം സംഭവി​ച്ചി​രു​ന്നു. മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അടക്കം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​ക്ര​മി​ക​ളി​ൽ ചി​ല​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യാ​ണ് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com