നവജ്യോത് സിങ് സിദ്ദു രാജിവെച്ചു; പഞ്ചാബില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതെയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍
നവജ്യോത് സിങ് സിദ്ദു രാജിവെച്ചു; പഞ്ചാബില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദു രാജിവെച്ചു. അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതെയെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 10ന് രാജിവെച്ചുകൊണ്ടുള്ള കത്ത് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കാണ്‌ രാജിക്കത്ത് കൈമാറിയത്. അടുത്തിടെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സിദ്ദുവിനെ
അപ്രധാനവകുപ്പിലേക്ക് മാറ്റിയിരുന്നു.

ലോക്‌സഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് കാരണം സിദ്ദുവാണെന്നായിരുന്നു അമരീന്ദറിന്റെ വിമര്‍ശനം. എന്നാല്‍ തോല്‍വിക്ക് കാരണം ഒരാളല്ലെന്നും കൂട്ടുത്തരവാദിത്തമാണെന്നും സിദ്ദു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ സിദ്ദു തയ്യാറായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ ഭാര്യക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും സിദ്ദുവും  തമ്മിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com