'പിഎസ്‌സി അഴിമതി വ്യാപത്തെ പോലെ'; സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംപിമാര്‍

'പിഎസ്‌സി അഴിമതി വ്യാപത്തെ പോലെ'; സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംപിമാര്‍

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതികള്‍ക്ക് പിഎസ്‌സി പരീക്ഷയില്‍ റാങ്ക് കിട്ടിയ സംഭവത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംപിമാര്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നതിന് ശേഷം നിരവധി അഴിമതികളാണ് പിഎസ് സിയില്‍ നടന്നതെന്നും ആവര്‍ത്തിക്കാതിരിക്കാന്‍ സിബിഐ അന്വേഷണം വേണമെന്നും എംപിമാര്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

പൊലീസിനും മുഖ്യമന്ത്രിക്കും പരസ്പരം വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേരളത്തിലെ ആഭ്യന്തര മന്ത്രിയായി തുടരാന്‍ പിണറായി വിജയന് ധാര്‍മികത നഷ്ടപ്പെട്ടുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

യൂണിവേഴ്‌സിറ്റി കോളജ് സംഭവം ഒറ്റപ്പെട്ടതല്ല. ഒരുപാട് കോളജുകള്‍ എസ്എഫ്‌ഐ കയ്യടക്കി വച്ചിട്ടുണ്ട്. അക്രമങ്ങളിലൂടെയാണ് എസ്എഫ്‌ഐ പല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുകളും ജയിക്കുന്നത്. മധ്യപ്രദേശിലെ വ്യാപം അഴിമതി പോലുള്ളതാണ് കേരളത്തിലെ പിഎസ്‌സിയിലും സംഭവച്ചിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com