മധുരപ്രതികാരം; യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലേക്ക് നാലാം തവണ; കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് ആശങ്ക

മുന്‍പ് മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴും കാലാവധി തികയ്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല.
മധുരപ്രതികാരം; യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിലേക്ക് നാലാം തവണ; കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് ആശങ്ക


ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാരിന്റെ പതനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. കുമാരസ്വാമി സര്‍ക്കാരിന്റെ ദുര്‍ഭരണം കാരണം കര്‍ണാടകയിലെ ജനങ്ങള്‍ കഷ്ടപ്പെടുകയായിരുന്നു. വികസനത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും വരും ദിവസങ്ങളില്‍ ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു നല്‍കുകയാണ്. ചില തീരുമാനങ്ങള്‍ ഉടനെ തന്നെ ഞങ്ങളെടുക്കും  വിശ്വാസവോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട യെദ്യൂരപ്പ പറഞ്ഞു. 

അതിനിടെ കര്‍ണാടകയില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ബിജെപി വേഗത്തിലാക്കിയിട്ടുണ്ട്. ബിഎസ് യെദ്യൂരപ്പയെ പുതിയ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അനുമതി നല്‍കി. തങ്ങളുടെ മേലുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്ന് കര്‍ണാടകത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പി മുരളീധര്‍ റാവു പറഞ്ഞു. ഉടനെ തന്നെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. 

ഇത് നാലാംതവണയാണ് യെദ്യൂരപ്പ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നപ്പോഴും കാലാവധി തികയ്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞിരുന്നില്ല.

വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെയാണ് 14 മാസം മാത്രം പ്രായമുള്ള കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണത്. 99 പേര്‍ സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ 105 പേര്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ആകെ 204 എംഎല്‍മാരാണ് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com