ഒരു വോട്ടിന് 700 രൂപ ! തെരഞ്ഞെടുപ്പ് ചെലവ് സര്‍വകാല റെക്കോര്‍ഡില്‍, പണമെറിഞ്ഞതിലും ബിജെപി ഒന്നാമത്

1998 ല്‍ ആകെ തെരഞ്ഞെടുപ്പില്‍ ചെലവായതിന്റെ 20 ശതമാനം തുക മാത്രമാണ് ബിജെപി ഇറക്കിയതെങ്കില്‍ ഇക്കുറി അത് 45 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്
ഒരു വോട്ടിന് 700 രൂപ ! തെരഞ്ഞെടുപ്പ് ചെലവ് സര്‍വകാല റെക്കോര്‍ഡില്‍, പണമെറിഞ്ഞതിലും ബിജെപി ഒന്നാമത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷത്തെ മാത്രം കണക്കെടുത്താല്‍ 1998 ലേതിനെക്കാള്‍ ആറിരട്ടിയോളം ചെലവ് കൂടിയതായാണ് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

വോട്ടൊന്നിന് 700 രൂപയെന്ന നിരക്കിലും സീറ്റൊന്നിന് 100 കോടിയെന്ന നിരക്കിലുമാണ് പണം ചെലവാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ആകെ ചെലവായ തുക  5,000 കോടിക്കും 60,000 കോടിക്കും ഇടയിലാണ്.

ഏറ്റവുമധികം പണം ചെലവഴിച്ച പാര്‍ട്ടി ബിജെപിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 1998 ല്‍ ആകെ തെരഞ്ഞെടുപ്പില്‍ ചെലവായതിന്റെ 20 ശതമാനം തുക മാത്രമാണ് ബിജെപി ഇറക്കിയതെങ്കില്‍ ഇക്കുറി അത് 45 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ ആകെ ചെലവായതിന്റെ 45 ശതമാനവും ചെലവഴിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. ഇക്കുറി അത് 15 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ കണ്ട അത്രയും പോലും സുതാര്യതയും സത്യസന്ധതയും സ്വാതന്ത്ര്യവും ഉണ്ടാകുമോ എന്ന് സംശയമുണ്ടെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com