610 പാര്‍ട്ടികള്‍ സംപൂജ്യര്‍; ലോക്‌സഭയിലെത്തിയത് 37 എണ്ണം മാത്രം

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ മത്സരിക്കാനിറങ്ങിയ പാര്‍ട്ടികളില്‍ 610  പാര്‍ട്ടികള്‍ക്കും ഒരു സീറ്റ് പോലും നേടാനായില്ല
610 പാര്‍ട്ടികള്‍ സംപൂജ്യര്‍; ലോക്‌സഭയിലെത്തിയത് 37 എണ്ണം മാത്രം

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലാകെ മത്സരിക്കാനിറങ്ങിയ പാര്‍ട്ടികളില്‍ 610  പാര്‍ട്ടികള്‍ക്കും ഒരു സീറ്റ് പോലും നേടാനായില്ല. ദേശീയ, പ്രാദേശിക പാര്‍ട്ടികളും മറ്റ് ചെറു കക്ഷികളുമടക്കമുള്ള കണക്കാണിത്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കണക്ക് പുറത്തുവിട്ടത്. 

610 പാര്‍ട്ടികളാണ് ഒരു സീറ്റ് പോലും നേടാന്‍ സാധിക്കാതെ നിരാശപ്പെട്ടത്. ഇതില്‍ 530 പാര്‍ട്ടികളുടേയും വോട്ട് വിഹിതം പൂജ്യം ശതമാനമാണ്. 80 പാര്‍ട്ടികള്‍ക്ക് മാത്രമാണ് ഒരു ശതമാനമോ അതിലധികമോ വോട്ട് വിഹിതം എങ്കിലും ലഭിച്ചത്. 

ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയിലെത്തിയ പാര്‍ട്ടികളുടെ എണ്ണം 37 ആണ്. ഒരു സീറ്റെങ്കിലും നേടി ഇത്തവണ സ്ഥാനം ഉറപ്പാക്കിയതാകട്ടെ 13 പാര്‍ട്ടികളും. 

ഫോര്‍വേഡ് ബ്ലോക്ക്, ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ (ഐഎന്‍എല്‍ഡി), ജനായക് ജനത പാര്‍ട്ടി (ജെജെപി), സിക്കിം ഡമോക്രാറ്റിക്ക് ഫ്രണ്ട് (എസ്ഡിഎഫ്), രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, സര്‍വ ജനത പാര്‍ട്ടി (എസ്‌ജെപിഎ), ജമ്മു കശ്മിര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി, ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് (എഐഎന്‍ആര്‍സി), രാഷ്ട്രീയ ജനത ദള്‍ (ആജെഡി), പിഎംകെ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇത്തവണ നേരിടേണ്ടി വന്നത്. 

ആംആദ്മി പാര്‍ട്ടി (സംഗരൂര്‍, പഞ്ചാബ്), ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പാര്‍ട്ടി (ഗിരിധി, ഝാര്‍ഖണ്ഡ്), എഐഎഡിഎംകെ (തേനി, തമിഴ്‌നാട്), ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമൊക്രാറ്റിക്ക് ഫ്രണ്ട് (ധുബ്രി, അസം), ആര്‍എസ്പി (കൊല്ലം, കേരളം), വിസികെ (ചിദംബരം, തമിഴ്‌നാട്), സിക്കിം ക്രാന്തികരി മോര്‍ച്ച (സിക്കിം), നാഷണലിസ്റ്റ് ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടി (നാഗലാന്‍ഡ്), ജെഡിഎസ് (ഹസ്സന്‍, കര്‍ണാടക), രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (നാഗൂര്‍, രാജസ്ഥാന്‍), ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (രാജ്മഹല്‍, ഝാര്‍ഖണ്ഡ്), കേരള കോണ്‍ഗ്രസ് എം (കോട്ടയം, കേരളം), മിസോ ഫ്രണ്ട് (മിസോറം) പാര്‍ട്ടികള്‍ ഒരു സീറ്റില്‍ വിജയവുമായാണ് ലോക്‌സഭയിലെത്തുന്നത്. 

2014ലെ തെരഞ്ഞെടുപ്പില്‍ 464 പാര്‍ട്ടികളാണ് മത്സരിച്ചത്. ഇതില്‍ 38 പാര്‍ട്ടികള്‍ വിജയിച്ചു. 12 പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് മാത്രം വിജയിക്കാനായി. 

ഇത്തവണ ദേശീയ പാര്‍ട്ടികളായ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്പി, സിപിഎം, സിപിഐ, എന്‍സിപി പാര്‍ട്ടികള്‍ ചേര്‍ന്ന് 375 സീറ്റുകളും നേടി. 2014ല്‍ ഈ ആറ് പാര്‍ട്ടികളും കൂടി നേടിയത് 342 സീറ്റുകളായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com