കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരി​ഹരിക്കാനൊരുങ്ങി മോദി സർക്കാർ; ഉന്നതാധികാര സമിതി രൂപീകരിക്കും

കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ഉന്നതാധികാര സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരി​ഹരിക്കാനൊരുങ്ങി മോദി സർക്കാർ; ഉന്നതാധികാര സമിതി രൂപീകരിക്കും

ന്യൂഡൽഹി: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ഉന്നതാധികാര സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കാർഷിക മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നീതി ആയോ​ഗിന്റെ സമാപന യോ​ഗത്തിലാണ് പ്രധാനമന്ത്രി സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. 

പരിഷ്കാരങ്ങളുടെ ഭാ​ഗമായാണ് ഉന്നതാധികാര സമിതിക്ക് രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കാർഷിക അനുബന്ധ മേഖലകളിലെ പ്രശ്നങ്ങളും സമിതി പരി​ഗണിക്കും. പുതിയതായി രൂപീകരിക്കുന്ന സമിതിയിൽ ചില മുഖ്യമന്ത്രിമാർക്കും സ്ഥാനമുണ്ടാകും. 

നീതി ആയോ​ഗിന്റെ അഞ്ചാമത്തെ യോഗമാണ് ഇന്ന് രാഷ്ട്രപതി ഭവനില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തില്ല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍, ഉന്നത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com