ഉറങ്ങാൻ കിടന്ന 12കാരന്റെ മൃതദേഹം കുളിമുറിയിൽ; ടിക് ടോക്കിനിടെയെന്ന് പൊലീസ്

ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മരണം ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണെന്ന് പൊലീസ് സംശയിക്കുന്നു
ഉറങ്ങാൻ കിടന്ന 12കാരന്റെ മൃതദേഹം കുളിമുറിയിൽ; ടിക് ടോക്കിനിടെയെന്ന് പൊലീസ്

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ 12 വയസുകാരന്‍ ആത്മഹത്യ ചെയ്തു. കുശാല്‍ സിന്ധിയെന്ന 12കാരനാണ് മരിച്ചത്. കോട്ട വിഗ്യാന്‍ നഗറിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്.

ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മരണം ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണെന്ന് പൊലീസ് സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി ഉറങ്ങുവാനായി മുറിയില്‍ കയറിയ കുശാലിനെ അടുത്ത ദിവസം രാവിലെ ശുചിമുറിയില്‍ ഇരുമ്പ് മാല കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 

മരിക്കുന്ന സമയത്ത് കുശാൽ വളയും വിവാഹ ചടങ്ങിനിടെ അണിയിക്കുന്ന മാലയും ധരിച്ചിരുന്നു. ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനിടയിലോ മൊബൈല്‍ ഗെയിമിലെ ടാസ്ക് ചെയ്യുന്നതിനിടെയിലോ അബദ്ധത്തില്‍ മരണം സംഭവിച്ചതായിരിക്കാം എന്നാണ് പൊലീസ് നി​ഗമനം.

ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിലും മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നതിലും തത്പരനായിരുന്നു കുശാലെന്ന് മാതാപിതാക്കള്‍ പറ‍ഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയതായി മുംബൈ എസ്എച്ച്ഒ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com