അതിവേഗം പിന്നിലേക്ക് എടുത്ത കാര്‍ ഇടിച്ചു, യുവാവിനെ ഇരുമ്പുവടിക്ക് ക്രൂരമായി തല്ലി യുവതി; അറസ്റ്റ്, വീഡിയോ 

 വാഹനം ഇടിച്ചതിന്റെ പേരില്‍ കാര്‍ഡ്രൈവറെ  ഇരുമ്പുവടിക്ക് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍
അതിവേഗം പിന്നിലേക്ക് എടുത്ത കാര്‍ ഇടിച്ചു, യുവാവിനെ ഇരുമ്പുവടിക്ക് ക്രൂരമായി തല്ലി യുവതി; അറസ്റ്റ്, വീഡിയോ 

ചണ്ഡീഗഡ്:  വാഹനം ഇടിച്ചതിന്റെ പേരില്‍ കാര്‍ഡ്രൈവറെ  ഇരുമ്പുവടിക്ക് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പഞ്ചാബ് സ്വദേശിനിയായ ശീതള്‍ ശര്‍മ്മയാണ് പിടിയിലായത്. യുവാവിനെ 25കാരി ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ചണ്ഡീഗഡിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം. യുവതി അതിവേഗം കാര്‍ പുറകിലേയ്ക്ക് എടുക്കുന്നതിനിടെ 26കാരനായ നീതിഷിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വാക്‌പോരിലേര്‍പ്പെട്ടു. ഇതിനിടെ കുപിതയായ യുവതി കാറില്‍ നിന്ന് ഇരുമ്പുവടി എടുത്ത് യുവാവിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ ശീതളിന്റെ കാറിന്റെ ചില്ല് നീതിഷ് തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com