വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തുകാണിക്കാം, അവസരം ഒരുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണം: മന്‍സൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍ 

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടന്‍ മനസൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍
വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്തുകാണിക്കാം, അവസരം ഒരുക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണം: മന്‍സൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍ 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടന്‍ മനസൂര്‍ അലി ഖാന്‍ സുപ്രീംകോടതിയില്‍. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്‍സൂര്‍  അലി ഖാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

 കൃത്രിമം നടക്കാന്‍ കഴിയാത്തവിധം പഴുതടച്ച സുരക്ഷാസംവിധാനങ്ങളാണ് വോട്ടിങ് മെഷീനുകളില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം. എന്നാല്‍ വോട്ടീങ് മെഷീന്‍ കുറ്റമറ്റതല്ലെന്നും കൃത്രിമം നടക്കുമെന്ന് തെളിയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ മന്‍സൂര്‍ അലി ഖാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാം തമിളര്‍ കച്ചി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ദിണ്ടിഗല്‍ മണ്ഡലത്തില്‍ നിന്ന് മന്‍സൂര്‍ അലി ഖാന്‍ ജനവിധി തേടിയിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.ഈ മാസത്തിന്റെ തുടക്കത്തില്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നതിനെതിരെയുളള ഹര്‍ജി സുപ്രീംകോടതി രണ്ടാം തവണയും തളളിയിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന അഭിഭാഷകന്റെ ഹര്‍ജിയാണ് കോടതി തളളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com