പഠനത്തില്‍ മിടുക്കിയായതില്‍ അസൂയ, എട്ടാംക്ലാസുകാരിയെ ബന്ധുക്കളായ സഹപാഠികളും അധ്യാപകനും കൂട്ടബലാല്‍സംഗത്തിനിരയാക്കി, വീഡിയോ പകര്‍ത്തി, കേസ്

കുട്ടിയെ മയക്കുമരുന്ന് നല്‍കി മയക്കിയാണ് ഇവര്‍ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു
പഠനത്തില്‍ മിടുക്കിയായതില്‍ അസൂയ, എട്ടാംക്ലാസുകാരിയെ ബന്ധുക്കളായ സഹപാഠികളും അധ്യാപകനും കൂട്ടബലാല്‍സംഗത്തിനിരയാക്കി, വീഡിയോ പകര്‍ത്തി, കേസ്

ലഖ്‌നൗ : പഠിക്കാന്‍ മിടുക്കിയായതില്‍ അസൂയ പൂണ്ട് ബന്ധുക്കളായ വിദ്യാര്‍ത്ഥികള്‍ എട്ടാം ക്ലാസുകാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ സിതാപൂരിലെ സര്‍ക്കാര്‍ സ്‌കൂള്‍ ക്യാംപസിലാണ് സംഭവം. പെണ്‍കുട്ടിയെ നിരവധി തവണ ഇവര്‍ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അറിഞ്ഞ അധ്യാപകനും ഈ ക്രൂരതയ്ക്ക് കൂട്ടുചേര്‍ന്നതായും, പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഓരോ തവണ പീഡിപ്പിക്കുമ്പോഴും ഇത് ഒരാള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ വീഡിയോകളില്‍ ചിലത് വെള്ളിയാഴ്ച കുടുംബാംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ മയക്കുമരുന്ന് നല്‍കി മയക്കിയാണ് ഇവര്‍ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി തവണ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. ബന്ധുക്കളായ വിദ്യാര്‍ത്ഥികള്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവരാണ്. 

കൂട്ടുകുടംബമായി താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടി പഠനത്തില്‍ മികച്ചുനില്‍ക്കുന്നതിലുള്ള ഈര്‍ഷ്യയാണ് ക്രൂരതയിലേക്ക് വഴിവെച്ചതെന്നും അഡീഷണല്‍ എസ്പി മധുവന്‍കുമാര്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com