ജയിലില്‍ വച്ച് കൊല്ലപ്പെട്ട തടവുകാരന്റെ മൃതദേഹം പാകിസ്ഥാന് കൈമാറും; ഉച്ചയോടെ വാഗാ അതിര്‍ത്തിയിലെത്തിക്കുമെന്ന് പൊലീസ്

റോഡ് മാര്‍ഗം അട്ടാരിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാകിസ്ഥാന്‍ അധികൃതര്‍ക്ക് കൈമാറും.
ജയിലില്‍ വച്ച് കൊല്ലപ്പെട്ട തടവുകാരന്റെ മൃതദേഹം പാകിസ്ഥാന് കൈമാറും; ഉച്ചയോടെ വാഗാ അതിര്‍ത്തിയിലെത്തിക്കുമെന്ന് പൊലീസ്

ജയ്പൂര്‍: ജയിലില്‍ വച്ച് കൊല്ലപ്പെട്ട പാക് തടവുകാരന്റെ മൃതദേഹം പാകിസ്ഥാന് കൈമാറും. ഷഖറുള്ള(മുഹമ്മദ് ഹനീഫ്)യുടെ മൃതദേഹം ഉച്ചയോടെ വാഗാ അതിര്‍ത്തി വഴി കൈമാറുമെന്ന്ജയ്പൂര്‍ അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ ലളിത് കിഷോര്‍ അറിയിച്ചു.

ജയ്പൂരില്‍ നിന്നും റോഡ് മാര്‍ഗം അട്ടാരിയിലെത്തിക്കുന്ന മൃതദേഹം വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പാകിസ്ഥാന്‍ അധികൃതര്‍ക്ക് കൈമാറും.
 
45 കാരനായ ഷഖറുള്ള കഴിഞ്ഞ മാസമാണ് ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. മുറിയിലെ ടിവിയുടെ ശബ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. സഹതടവുകാരില്‍ ഒരാള്‍ മുറിയിലെ സ്ലാബ് എടുത്ത് ഷഖറുള്ളയ്ക്ക് നേരെ വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com