മോദിക്ക് ഹിന്ദിയില്‍ പ്രസംഗിക്കാനും ടെലിപ്രോംപ്റ്റര്‍ വേണം; പരിഹസിച്ച് ലാലു 

ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുമ്പോള്‍, ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ചതിനെ പരിഹസിച്ച് ആര്‍ജെഡി
മോദിക്ക് ഹിന്ദിയില്‍ പ്രസംഗിക്കാനും ടെലിപ്രോംപ്റ്റര്‍ വേണം; പരിഹസിച്ച് ലാലു 

പറ്റ്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുമ്പോള്‍, ടെലി പ്രോംപ്റ്റര്‍ ഉപയോഗിച്ചതിനെ പരിഹസിച്ച് ആര്‍ജെഡി. ബീഹാറില്‍ ബിജെപി പരാജയപ്പെടുമെന്ന കണക്കുകൂട്ടലില്‍ മോദിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ് ടെലി പ്രോംപ്റ്റര്‍ എന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് പരിഹസിച്ചു. ബീഹാറില്‍ എന്‍ഡിഎ റാലിയില്‍ തടിച്ചുകൂടിയ ജനസഞ്ചയം പാന്‍ ഷോപ്പിന് മുന്നിലെ ആള്‍ക്കൂട്ടത്തിന് സമാനമാണ് എന്ന് വിമര്‍ശിച്ചതിന് പിന്നാലെയാണ് മോദിയെ ലക്ഷ്യമാക്കി ലാലുപ്രസാദ് യാദവ് വീണ്ടും രംഗത്തെത്തിയത്.

നീതിയ്ക്ക് വേണ്ടി നിലക്കൊളളുന്നവരാണ് ബീഹാര്‍ ജനത. അവര്‍ ബിജെപിക്ക് ചുട്ടമറുപടി നല്‍കുമെന്ന് ലാലുപ്രസാദ് യാദവ് ട്വിറ്ററില്‍ കുറിച്ചു. ഒരാള്‍ അയാളുടെ പ്ലാന്‍ മനസിലാക്കാന്‍ പരാജയപ്പെട്ടാല്‍, എന്ത് തെറ്റായ പ്രചാരണവും നടത്തും. വാക്കുകള്‍ കൊണ്ടുളള എന്തു മായാജാലവും കാണിക്കുമെന്ന് മോദിയെ പരോക്ഷമായി സൂചിപ്പിച്ച് ലാലുപ്രസാദ് യാദവ് പറഞ്ഞു. ബീഹാറില്‍ തെരഞ്ഞെടുപ്പ് പരാജയം മനസിലാക്കിയ മോദിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ടെലി പ്രോംപ്റ്റര്‍. അതും ഹിന്ദിയിലായിരുന്നു മോദിയുടെ പ്രസംഗം എന്നും ലാലു ട്വിറ്ററില്‍ കുറിച്ചു. റാലിയെ മോദി അഭിസംബോധന ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ ട്വിറ്ററില്‍ പുറത്തുവിട്ടിരുന്നു. ഇതാണ് മോദിക്കെതിരെ ആര്‍ജെഡി ആയുധമാക്കിയത്.

കഴിഞ്ഞദിവസം ബീഹാറില്‍ എന്‍ഡിഎ റാലിയില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തെ പാന്‍ ഷോപ്പിന് മുന്നിലെ ആള്‍ക്കൂട്ടത്തോട് ഉപമിച്ച് ലാലുപ്രസാദ് യാദവ് വിമര്‍ശിച്ചിരുന്നു. പാന്‍ഷോപ്പിന് മുന്‍പില്‍ ഇതിന് സമാനമായ ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് പറഞ്ഞ് ട്വിറ്ററിലുടെ തന്നെയായിരുന്നു ലാലുവിന്റെ വിമര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com