പുല്‍വാമയിലേത് അപകടമെന്ന് ദിഗ്‌വിജയ സിങ്; രാജീവ് ഗാന്ധി മരിച്ചത് അപകടത്തിലാണോ എന്ന് ബിജെപിയുടെ മറുപടി 

പുല്‍വാമ ഭീകരാക്രമണം ഒരു അപകടമാണ് എന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ സിങിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി കേന്ദ്രമന്ത്രി വി കെ സിങ്
പുല്‍വാമയിലേത് അപകടമെന്ന് ദിഗ്‌വിജയ സിങ്; രാജീവ് ഗാന്ധി മരിച്ചത് അപകടത്തിലാണോ എന്ന് ബിജെപിയുടെ മറുപടി 

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ഒരു അപകടമാണ് എന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ സിങിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി കേന്ദ്രമന്ത്രി വി കെ സിങ്. രാജീവ് ഗാന്ധിയുടെ കൊലപാതകവും ഒരു അപകടമായിരുന്നോ എന്ന ചോദ്യം ഉന്നയിച്ചാണ് ദിഗ്‌വിജയ സിങിന് വി കെ സിംഗ് മറുപടി നല്‍കിയത്.

പുല്‍വാമ ഭീകരാക്രമണം ഒരു അപകടമായിരുന്നുവെന്ന് ആരോപണം ഉന്നയിച്ച ദിഗ്‌വിജയ സിങ് ഫെബ്രുവരി 26ന് നടന്ന വ്യോമാക്രമണത്തില്‍ ചില വിദേശമാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചതായും ചൂണ്ടിക്കാട്ടി. ഇവരുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും ദിഗ്‌വിജയ സിങ് ആരോപിച്ചു. ഇതിന് പി്ന്നാലെയാണ് ദിഗ്‌വിജയ സിങിനെതിരെ ബിജെപി രംഗത്തുവന്നത്.

'അദ്ദേഹത്തോടുളള എല്ലാ ആദരവോടും കൂടി ചോദിക്കുന്നു, രാജീവ് ഗാന്ധിയുടെ കൊലപാതകവും ഒരു അപകടമായിരുന്നോ, അതോ ഭീകരാക്രമണമോ' ദിഗ്‌വിജയ സിങിനുളള മറുപടിയായി വി കെ സിങ് ചോദ്യം ഉന്നയിച്ചു.

ഇന്ത്യയുടെ ബാലാകോട്ട് വ്യോമാക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വാക്കുകള്‍ കഴിഞ്ഞദിവസം വലിയ വിവാദമായിരുന്നു. ബാലാകോട്ടെ കണക്ക് മാത്രമാണിത് എന്നായിരുന്നു ഇതുസംബന്ധിച്ചുളള ചോദ്യത്തിന് മറുപടിയായി വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. ഒരിടത്ത് മാത്രമാണ് വ്യോമാക്രമണം നടന്നത്. ലക്ഷ്യസ്ഥാനം തെരഞ്ഞെടുത്തത് വളരെ ചിന്തിച്ചാണ്. സാധാരണക്കാര്‍ക്ക് അപായം സംഭവിക്കാതിരിക്കാന്‍ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയാണ് ആക്രമണം നടത്തിയതെന്നും വി കെ സിങ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com