കുറി തൊടുന്നവരെ പേടിയെന്ന് സിദ്ധരാമയ്യ ; വിവാദം ; സെല്‍ഫി വിത്ത് തിലക് ഹാഷ് ടാഗുമായി ബിജെപി

കുറി തൊടുന്നവരെ ഭയമാണെന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദത്തില്‍
കുറി തൊടുന്നവരെ പേടിയെന്ന് സിദ്ധരാമയ്യ ; വിവാദം ; സെല്‍ഫി വിത്ത് തിലക് ഹാഷ് ടാഗുമായി ബിജെപി

ബംഗലൂരു : കുറി തൊടുന്നവരെ ഭയമാണെന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദത്തില്‍. ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ് സിദ്ധരാമയ്യയ്‌ക്കെതിരെ രംഗത്തുവന്നത്. ബദാമില്‍ ഒരു പൊതു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ വിവാദ പരാമര്‍ശം. 

അഗസ്ത്യ തടാകം പുനര്‍നവീകരണ ചടങ്ങിനിടെയായിരുന്നു സംഭവം. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച സിദ്ധരാമയ്യ, ആരാണ് കോണ്‍ട്രാക്ടറെന്ന് ചോദിച്ചു. കുറിതൊട്ടയാളാണെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് സിദ്ധരാമയ്യയുടെ കമന്റ്. കുറി തൊടുന്നവരെ അറിയുമോ ?. കുറി തൊടുന്നവരെ തനിക്ക് ഭയമാണെന്ന് മുന്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

സിദ്ധരാമയ്യയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. സെല്‍ഫി വിത്ത് തിലക് ഹാഷ്ടാഗുമായിട്ടായിരുന്നു ബിജെപിയുടെയും സംഘപരിവാറുകാരുടെയും പ്രതിഷേധം. കുറി തൊട്ടുള്ള നിരവധി ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. 

സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും കുറി തൊട്ടുള്ള മുന്‍കാല ചിത്രങ്ങളും നവമാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്രമണം രൂക്ഷമായതോടെ, തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. 

കാവി ധരിച്ച് കുറി തൊട്ട ഒരു മുഖ്യമന്ത്രി ബിജെപിക്കുണ്ട്. നിരവദി ക്രിമിനല്‍ കേസാണ് അയാള്‍ക്കെതിരെയുള്ളത്. യാളെ ജനം ബഹുമാനിക്കുമോ അതോ ഭയക്കുമോ എന്ന് സിദ്ധരാമയ്യ വിശദീകരണ ട്വീറ്റിലൂടെ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com