'ഇന്ത്യയെ കൊള്ളയടിച്ച രണ്ട് പേർക്കും ഒരേ പേര്, സാമ്യം' : രാഹുൽ​ഗാന്ധി

രണ്ടുപേരും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയ്യാറല്ല. രണ്ടുപേരും നിയമത്തിനു മുകളിലാണെന്ന് വിശ്വസിക്കുന്നു
'ഇന്ത്യയെ കൊള്ളയടിച്ച രണ്ട് പേർക്കും ഒരേ പേര്, സാമ്യം' : രാഹുൽ​ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്  അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഇന്ത്യയെ കൊള്ളയടിച്ച രണ്ട് പേർക്കും ഒരേ പേരാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. സാമ്പത്തിക തട്ടിപ്പ് നടത്തിയശേഷം വിദേശത്ത് ഒളിവിൽ കഴിയുന്ന നീരവ് മോദിയെയും സൂചിപ്പിച്ചുകൊണ്ടാണ് രാഹുലിൻരെ കമന്റ്. 

ലണ്ടനിൽ ഒളിവിൽ കഴിയുന്ന നീരവ് മോദിയുടെ വീഡിയോ, ‘സഹോദരനായ’ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നിഗൂഢമായ സാമ്യം വെളിപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു..

“രണ്ടുപേരും ഇന്ത്യയെ കൊള്ളയടിച്ചു, വിളിക്കപ്പെടുന്നതാകട്ടെ മോദിയെന്നും. രണ്ടുപേരും ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയ്യാറല്ല. രണ്ടുപേരും നിയമത്തിനു മുകളിലാണെന്ന് വിശ്വസിക്കുന്നു. പക്ഷേ, രണ്ടുപേരും നിയമത്തെ നേരിടേണ്ടി വരും”- രാഹുൽ ട്വിറ്ററിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com