ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയുടെ ആദ്യ ലോക്പാല്‍

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാല്‍
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയുടെ ആദ്യ ലോക്പാല്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തെ ആദ്യ ലോക്പാല്‍. 2013ല്‍ ലോക്പാല്‍ നിയമം പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും സര്‍ക്കാരിന്റെ ഭാഗക്ക് നിന്നുമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയുടെ ഇടപെടല്‍ വന്നതോടെയാണ് ആദ്യ ലോക്പാല്‍ ആയി പിനാകി ചന്ദ്ര ഘോഷ് നിയമിതനാവുന്നത്. 

മഹാരാഷ്ട്ര മുന്‍ ചീഫ് സെക്രട്ടറി ദിനേശ് കുമാര്‍ ജയ്ന്‍, എസ്എസ്ബി മുന്‍ തലവന്‍ അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിംഗ്, ഇന്ദ്രജീത് പ്രസാദ് ഗൗതം എന്നിവരാണ് ലോക്പാലിലെ നോണ്‍ ജുഡീഷ്യല്‍ അംഗങ്ങള്‍. ജസ്റ്റിസുമാരായ പ്രദീപ് കുമാര്‍ മൊഹന്തി, ദിലീപ് ബി ഭോസ്ലെ, അഭിലാഷ കുമാരി, അജയ് കുമാര്‍ ത്രിപാഠി എന്നിവരാണ് ജുഡീഷ്യല്‍ അംഗങ്ങള്‍. 

ലോക്പാല്‍ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച് അഞ്ച് വര്‍ത്തിന് ശേഷമാണ് നിയമനം വരുന്നത്. സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നതോടെ പത്ത് ദിവസത്തിനുള്ള നിയമന സമിതി യോഗം ചേര്‍ന്ന് വിശദാംശങ്ങള്‍ അറിയിക്കണം എന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി, രാഷ്ട്രപതി നിയോഗിക്കുന്ന രണ്ട് വിശിഷ്ട വ്യക്തികള്‍ എന്നിവരാണ് നിയമന സമിതിയെ അംഗങ്ങള്‍. 

2017 മെയ് വരെ സുപ്രീംകോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് പി.സി.ഘോഷ്. ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായ ഇദ്ദേഹം, കോല്‍ക്കത്ത,ആന്ധ്രാപ്രദേശ് ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com