പ്രസവത്തിനിടെ കുഞ്ഞിന്റെ ഉടല്‍ രണ്ടായി പിളര്‍ന്നു; ചികിത്സാ പിഴവെന്ന് ആരോപണം

ചികിത്സാ പിഴവാണ് ഇതിലേക്ക് നയിച്ചത് എന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു
പ്രസവത്തിനിടെ കുഞ്ഞിന്റെ ഉടല്‍ രണ്ടായി പിളര്‍ന്നു; ചികിത്സാ പിഴവെന്ന് ആരോപണം

ചെന്നൈ: പ്രസവത്തിന് ഇടയില്‍ കുഞ്ഞിന്റെ ശരീരം രണ്ടായി പിളര്‍ന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 

അമ്മയുടെ ഗര്‍ഭാശയത്തിന് ഉള്ളില്‍ വെച്ച് തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാരുടെ വാദം. കുഞ്ഞിന്റെ ഉടല്‍ അമ്മയുടെ ശരീരത്തില്‍ ഉടക്കി നിന്നു. ഇതോടെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 

ചികിത്സാ പിഴവാണ് ഇതിലേക്ക് നയിച്ചത് എന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് അധികൃതര്‍ നിഷേധിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com