പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ച സ്ഥലത്ത് ശുദ്ധികലശം ; വിവാദം പുകയുന്നു, അന്വേഷണത്തിന് ഉത്തരവ്

ശുദ്ധികലശം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. അക്കാദമിയിലെ ചില അംഗങ്ങളും പൂജാരിയുമാണ് പുണ്യാഹ ക്രിയകളില്‍ പങ്കെടുത്തതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  പരീക്
പരീക്കറുടെ മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ച സ്ഥലത്ത് ശുദ്ധികലശം ; വിവാദം പുകയുന്നു, അന്വേഷണത്തിന് ഉത്തരവ്

പനാജി: ഗോവന്‍  മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കറിന്റെ മൃതദേഹത്തോട് കലാ അക്കാദമി അനാദരവ് കാട്ടിയതായി പരാതി. മൃതദേഹം പൊതുദര്‍ശനം വച്ചതിന്റെ പേരില്‍ അക്കാദമിയില്‍ പൂജാരിയെ വിളിച്ച് ശുദ്ധികലശം നടത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം ഉയര്‍ന്നത്. അക്കാദമിയിലെ ചില അംഗങ്ങളും പൂജാരിയുമാണ് പുണ്യാഹ ക്രിയകളില്‍ പങ്കെടുത്തതെന്ന് പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.  പരീക്കറെ അപമാനിക്കുകയാണ് അക്കാദമി ചെയ്തതെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

സംഭവത്തില്‍ ഗോവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അശാസ്ത്രീയമായ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശുദ്ധികലശം നടന്നിട്ടില്ലെന്നാണ് തന്റെ അറിവെന്നും പക്ഷേ എന്ത് ചടങ്ങാണ് നടന്നതെന്ന് വ്യക്തമല്ലെന്നും മന്ത്രി പറഞ്ഞു.

പരീക്കറുടെ മൃതദേഹം രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് കലാ അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരുന്നത്. പാന്‍ക്രിയാസില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം മാര്‍ച്ച് 17 നാണ് അന്തരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com