ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഒരു ദരിദ്രന്‍ പോലും രാജ്യത്തുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി

മോദി സമ്പന്നര്‍ക്കാണ് പണം നല്‍കിയതെങ്കില്‍ കോണ്‍ഗ്രസ് രാജ്യത്തെ പാവപ്പെട്ടവരിലേക്ക് പണം എത്തിക്കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു.
ഇത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഒരു ദരിദ്രന്‍ പോലും രാജ്യത്തുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധി

സുറത്ത്ഗഡ്:  ദാരിദ്ര്യത്തിനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കാവും കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലേറിയാല്‍ നടപ്പിലാക്കുകയെന്ന് രാഹുല്‍ ഗാന്ധി. മാസം 6000 രൂപയെന്ന നിലയില്‍ വര്‍ഷത്തില്‍ 72,000 രൂപ ഓരോ കുടുംബങ്ങളിലും എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ട് വച്ചിരുന്നു. 

 രാജ്യത്തില്‍ നിന്നും ദാരിദ്ര്യത്തെ തുടച്ച് നീക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ലോക ചരിത്രത്തില്‍ തന്നെ മറ്റൊരു രാജ്യവും ഈ പദ്ധതി നടപ്പിലാക്കിയിട്ടില്ല. ഒരു ദരിദ്രന്‍ പോലും രാജ്യത്ത് ഉണ്ടാവാതിരിക്കുകയാണ് തന്റെ ഇദ്ദേശമെന്നും രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി ഇതിനുള്ള പദ്ധതികള്‍ വിശദമായ പഠനങ്ങളിലൂടെ പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

'ന്യൂന്‍തം ആയി യോജന' പദ്ധതിയിലൂടെ അഞ്ച് കോടി കുടുംബങ്ങള്‍/ 25 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മോദി സമ്പന്നര്‍ക്കാണ് പണം നല്‍കിയതെങ്കില്‍ കോണ്‍ഗ്രസ് രാജ്യത്തെ പാവപ്പെട്ടവരിലേക്ക് പണം എത്തിക്കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു. അനില്‍ അംബാനിയുടെ കാവല്‍ക്കാരന്‍ ആയിരുന്നു നരേന്ദ്രമോദിയെന്നും രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തതെന്നും രാഹുല്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com