ബിസ്കറ്റ് മോഷ്ടിച്ചു : 12 വയസ്സുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു ; മാതാപിതാക്കളെ പോലും അറിയിക്കാതെ മൃതദേഹം മറവു ചെയ്തു ; അറസ്റ്റ്

ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ മൃതദേഹം മാതാപിതാക്കളെ വിവരമറിയിക്കാതെ മറവ് ചെയ്തു
ബിസ്കറ്റ് മോഷ്ടിച്ചു : 12 വയസ്സുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു ; മാതാപിതാക്കളെ പോലും അറിയിക്കാതെ മൃതദേഹം മറവു ചെയ്തു ; അറസ്റ്റ്

ഡെറാഡൂൺ : ബിസ്കറ്റ് മോഷ്ടിച്ചു എന്നാരോപിച്ച് 12 വയസ്സുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ വെച്ച് മർദിച്ചു കൊന്നു. കുട്ടി മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിന് പിന്നാലെ, സംഭവം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ സ്കൂൾ വളപ്പിൽ തന്നെ മറവ് ചെയ്തു. ഡെറാഡൂണിലാണ് അതിദാരുണ സംഭവം നടന്നത്. 

ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ മൃതദേഹം മാതാപിതാക്കളെ വിവരമറിയിക്കാതെ മറവ് ചെയ്തു. സംഭവത്തില്‍ 2 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണില്‍ 12 വയസുള്ള പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് ഏതാനം മാസങ്ങള്‍ക്കിടെയാണ് പുതിയ സംഭവം.

ഡെറാഡൂണിലെ സ്വകര്യ ബോര്‍ഡിങ് സ്‌കൂളിലാണ് സംഭവം. വാസു യാദവ് എന്ന 12 വയസ്സുകാരനെയാണ് ബിസ്കറ്റ് പാക്കറ്റ് മോഷ്ടിച്ചു എന്നാരോപിച്ച് സീനിയർ വിദ്യാർത്ഥികൾ ക്രിക്കറ്റ് ബാറ്റും സ്റ്റംപും ഉപയോ​ഗിച്ച് മർദിച്ചത്. ക്രൂരമർദനമേറ്റ് അവശനായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലും സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. 

പരിക്കേറ്റ നിലയിൽ മണിക്കൂറുകളോളം കിടന്ന വിദ്യാർത്ഥിയെ വൈകീട്ടാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഇതിനിടെ മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥീരികരിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ പോലും അറിയിക്കാതെ അധികൃതര്‍ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്ന് പൊലീസ് സ്ഥീരീകരിച്ചു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നും മാതാപിതാക്കളെയും പൊലീസിനെയും അറിയിക്കാതെ മൃതദേഹം സംസ്‌കരിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com