ഭുവനേശ്വർ: ഒഢീഷയിൽ ബിജെപി സ്ഥാനാർഥി ബിജെഡിയിൽ ചേർന്നു. അനന്ത്പുർ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഭാഗ്യരതി സേതിയാണ് ബിജെഡിയിൽ ചേർന്നത്. ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് ഭാഗ്യരതി സേതിക്ക് പാർട്ടി അംഗത്വം നൽകി.
2009ൽ ഭാഗ്യരതി ബിജെഡി ടിക്കറ്റിൽ അനന്ത്പുരിയിൽനിന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചയാളാണ് സേതി. പിന്നീട് ബിജെഡി വിട്ടാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ഘടകത്തിലെ ആഭ്യന്തരപ്രശ്നങ്ങളും തനിക്കെതിരായ ഗൂഢാലോചനകളുമാണ് പാർട്ടി വിടാൻ കാരണമെന്ന് ഭാഗ്യരതി സേതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ