രാവണന്റെ രാജ്യത്ത് നിരോധിച്ചു, പിന്നെ രാമന്റെ ദേശത്ത് എന്തിന്?; ബുര്‍ഖ വേണ്ടെന്ന് ശിവസേന, എല്ലാവരും തീവ്രവാദികളല്ലെന്ന് കേന്ദ്രമന്ത്രി

രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷി ശിവസേന
രാവണന്റെ രാജ്യത്ത് നിരോധിച്ചു, പിന്നെ രാമന്റെ ദേശത്ത് എന്തിന്?; ബുര്‍ഖ വേണ്ടെന്ന് ശിവസേന, എല്ലാവരും തീവ്രവാദികളല്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. എന്നാല്‍ ശിവസേനയുടെ ആവശ്യം തള്ളി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ രംഗത്തെത്തി. ബുര്‍ഖ ധരിച്ചവരെല്ലാം തീവ്രവാദികളല്ലെന്നും അങ്ങനെയാണെങ്കില്‍ അവരുടെ ബുര്‍ഖ നീക്കം ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

അതൊരു ആചാരമാണ്. അവര്‍ക്കത് ധരിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖപത്രമായ സാമ്‌നയില്‍ കൂടിയായിരുന്നു ശിവസേന ബുര്‍ഖ നിരോധനം ആവശ്യപ്പെട്ടത്. ഭീകാരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ശ്രീലങ്കയില്‍ ബുര്‍ഖയ്ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയും പിന്തുടരണം എന്നായിരുന്നു ശിവസേനയുടെ ആവശ്യം. 

മുത്തലാക്ക് മാത്രമല്ല, ബുര്‍ഖയും നിരോധിക്കേണ്ട സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നു എന്നാണ് ശിവസേനയുടെ നിപലാട്. രാവണന്റെ രാജ്യമായ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിക്കാമെങ്കില്‍ രാമന്റെ രാജ്യമായ ഇന്ത്യയില്‍ എന്തുകൊണ്ട് ബുര്‍ഖ നിരോധിച്ചുകൂടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവസേന ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com