സെൽഫി എടുക്കാനായി റെയിൽവേ ട്രാക്കിൽ നിന്നു; ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്

സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ടതോടെ കൗമാരക്കാർ അടുത്ത ട്രാക്കിലേക്ക് ചാടി
സെൽഫി എടുക്കാനായി റെയിൽവേ ട്രാക്കിൽ നിന്നു; ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് ചാടി; പിന്നീട് സംഭവിച്ചത്

ചണ്ഡ‍ീ​ഗഢ്: റെയിൽവേ ട്രാക്കിൽ വച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടിയ മൂന്ന് കൗമാരക്കാർ ട്രെയിനിടിച്ച് മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാനായി പാനിപത്തിലെത്തിയതായിരുന്നു ഇവര്‍. സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ടതോടെ കൗമാരക്കാർ അടുത്ത ട്രാക്കിലേക്ക് ചാടി. 

രക്ഷപ്പെടാനായി ചാടിയ ട്രാക്കില്‍  ട്രെയിന്‍ വരുന്നുണ്ടായിരുന്നു.  ഇത് ശ്രദ്ധിക്കാതെയാണ് മൂന്ന് പേരും ട്രാക്കിലേക്ക് ചാടിയത്. എന്നാല്‍ ഇവരുടെ കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ എതിര്‍വശത്തെ ട്രാക്കിലേക്ക് ചാടി രക്ഷപ്പെട്ടു. മരിച്ച മൂന്ന് പേരിൽ രണ്ട് പേർക്ക് 18 വയസും ഒരാൾക്ക് 19 വയസുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com