നടപടിയുമായി എൻഫോഴ്സമെന്റ്; സാക്കിർ നായിക്കിന്റെ 50 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് നടപടിയെടുത്തത്
നടപടിയുമായി എൻഫോഴ്സമെന്റ്; സാക്കിർ നായിക്കിന്റെ 50 കോടി സ്വത്തുക്കൾ കണ്ടുകെട്ടി

ന്യൂഡൽഹി: വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് നടപടിയെടുത്തത്. സാക്കിർ നായിക് അനധികൃതമായി സമ്പാദിച്ച 50.46 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയത്. 193.06 കോടി രൂപ സാക്കിർ നായിക് കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് വ്യക്തമാക്കി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

2016 ലാണ് അനധികൃത പണമിടപാടിന്‌ സാക്കിർ നായിക്കിനെതിരെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും മത പ്രസംഗങ്ങളിലൂടെയും സമ്പാദിച്ച പണം വകമാറ്റാനായി ഇന്ത്യയിലും വിദേശത്തും കടലാസ് കമ്പനികളുണ്ടാക്കിയെന്നാണ് സാക്കിർ നായികിനെതിരായ കേസ്. 

നേരത്തെ ഇന്ത്യക്കും ബംഗ്ലാദേശിനും പിന്നാലെ ശ്രീലങ്കയും സാകിർ നായിക്കിന്റെ പീസ് ടിവിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് പീസ് ടിവി നിരോധിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്. യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയും ബംഗ്ലാദേശും പീസ് ടിവിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സാക്കിര്‍ നായിക്കിനെതിരെ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്ന് അറസ്റ്റ് ഒഴിവാക്കാനായി മലേഷ്യയിലാണ് പ്രഭാഷകന്‍ ഇപ്പോൾ താമസിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com