ഭരണവിരുദ്ധ വികാരമുണ്ട്, അധികാരത്തില്‍ തുടരാന്‍ ബിജെപിക്ക് ഘടകകക്ഷി സഹായം വേണ്ടിവരും: രാംമാധവ്

തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ തുടരാന്‍ ബിജെപിക്കു ഘടക കക്ഷികളുടെ സഹായം ആവശ്യമായി വരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാംമാധവ്
ഭരണവിരുദ്ധ വികാരമുണ്ട്, അധികാരത്തില്‍ തുടരാന്‍ ബിജെപിക്ക് ഘടകകക്ഷി സഹായം വേണ്ടിവരും: രാംമാധവ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തില്‍ തുടരാന്‍ ബിജെപിക്കു ഘടക കക്ഷികളുടെ സഹായം ആവശ്യമായി വരുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് രാംമാധവ്. രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗുമായുള്ള അഭിമുഖത്തിലാണ് ബിജെപി ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായ പ്രകടനം. ബിജെപി മികച്ച വിജയം നേടുമെന്നും നില കഴിഞ്ഞ തവണത്തേക്കാള്‍ മെച്ചമാക്കുമെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് മറിച്ചുള്ള അഭിപ്രായവുമായി രാംമാധവ് രംഗത്തെത്തിയത്.

''ബിജെപിക്കു തനിച്ച് 271 സീറ്റ് കിട്ടിയാല്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമാവും. എന്നാല്‍ എന്‍ഡിഎ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവാശ്യമായ ഭൂരിപക്ഷമുണ്ടാവും''- അഭിമുഖത്തില്‍ രാംമാധവ് പറഞ്ഞു. കഴിഞ്ഞ തവണ തൂത്തുവാരിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കു നഷ്ടമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗാളിലും ഒഡിഷയിലും ഉണ്ടാക്കുന്ന നേട്ടത്തിലൂടെ നികത്തും. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വളര്‍ച്ചയ്ക്ക് അനുകൂലമായ നയങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. കൈയടിക്കു വേണ്ടി സാമ്പത്തിക പരിഷ്‌കരണ നയങ്ങളില്‍ വെള്ളം ചേര്‍ക്കില്ലെന്നും രാംമാധവ് പറഞ്ഞു.

കിഴക്കേ ഇന്ത്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ബിജെപിക്കായിട്ടുണ്ട്. അതേ അളവില്‍ തെക്കേ ഇന്ത്യയിലും ശക്തിപ്പെട്ടാല്‍ കാര്യങ്ങള്‍ എളുപ്പമാവും. കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇക്കുറി ആവര്‍ത്തിക്കാനാവില്ല, ഭരണ വിരുദ്ധ വികാരം ഒരു ഘടകം തന്നെയാണെന്ന് രാംമാധവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com