മാധ്യമങ്ങള്‍ക്ക് കോഴ വാഗ്ദാനം; ബിജെപിക്കെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ 

തങ്ങള്‍ക്കനുകൂലമായി വാര്‍ത്തകള്‍ കൊടുക്കുന്നതിനായി മാധ്യമങ്ങളെ പണം കൊടുത്ത സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ ജമ്മു കശ്മിര്‍ ബിജെപിക്കെതിരെ കേസെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍
മാധ്യമങ്ങള്‍ക്ക് കോഴ വാഗ്ദാനം; ബിജെപിക്കെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ 

ലഡാക്ക്: തങ്ങള്‍ക്കനുകൂലമായി വാര്‍ത്തകള്‍ കൊടുക്കുന്നതിനായി മാധ്യമങ്ങളെ പണം കൊടുത്ത സ്വാധീനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ ജമ്മു കശ്മിര്‍ ബിജെപിക്കെതിരെ കേസെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍. ലേ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ അവ്‌നി ലാവസയാണ് ശക്തമായ നടപടി ആവശ്യപ്പെട്ടത്.

എഫ്‌ഐആര്‍ ഇടുന്നതുമായി ബന്ധപ്പെട്ട് പൊലീസ് മുഖേന ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ കോടതി നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. വ്യക്തമായ പെരുമാറ്റ ചട്ട ലംഘനമാണ് നടന്നിരിക്കുന്നതെന്നും ഇത് ക്രിമനല്‍ കുറ്റമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

എഫ്‌ഐആറോ, പരാതിയോ ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്തെഴുതുകയായിരുന്നുവെന്ന് ഓഫീസര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് പരാതി എഴുതിയാണ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍, പൊലീസ്, ലേയിലെ പ്രസ് ക്ലബ് എന്നിവരാണ് പരാതിക്കാര്‍. മൂന്ന് പരാതികളും ഒന്നാക്കി പൊലീസാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 

ലഡാക്കിലെ മാധ്യമപ്രവര്‍ത്തകരെ ബിജെപി പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ലഡാക്ക് പ്രസ് ക്ലബാണ് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇക്കഴിഞ്ഞ തിങ്കളാഴ്ച നടക്കാനിരിക്കെയായിരുന്നു ആരോപണം. പാര്‍ട്ടിയുടെ പ്രചാരണത്തിന് മികച്ച പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പണം തന്ന് സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com