നിങ്ങള്‍ ചെയ്തത് വലിയ കുറ്റകൃത്യം; ദിഗ് വിജയ് സിംഗിനെതിരെ മോദി

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദിഗ് വിജയ് സിംഗ് വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്ന് നരേന്ദ്ര മോദി 
നിങ്ങള്‍ ചെയ്തത് വലിയ കുറ്റകൃത്യം; ദിഗ് വിജയ് സിംഗിനെതിരെ മോദി

ഭോപ്പാല്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ട് രേഖപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞടുപ്പില്‍ വോട്ട് രേഖപ്പെടുത്താത്തത് വലിയ കുറ്റകൃത്യമാണെന്ന് മോദി പറഞ്ഞു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദിഗ് വിജയ് സിംഗ് വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും മോദി പറഞ്ഞു. രത്‌ലം ജില്ലയിലെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ദിഗ് വിജയ് സിംഗിനെതിരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവ്‌രാജ് സിംഗ് ചൗഹാനും രംഗത്തെത്തിയിരുന്നു ദിഗ് വിജയ് സിംഗ് വളരെ വിചിത്രമായാണ് പെരുമാറുന്നത്. വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് അദ്ദേഹം ഇപ്പോള്‍ സങ്കടപ്പെടുകയാണ്. ജനാധിപത്യത്തില്‍ ഓരോ പൗരന്റെയും പ്രഥമ കടമയാണ് വോട്ട് രേഖപ്പെടുത്തുക എന്നത്. പത്ത് വര്‍ഷത്തോളം മുഖ്യമന്ത്രിയായിരുന്ന ഒരു വ്യക്തി വോട്ട് രേഖപ്പെടുത്തിയില്ല എന്നത്, ജനാധിപത്യത്തോടുള്ള അയാളുടെ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെന്നുമായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം

രാജ്ഘര്‍ ലോക്‌സഭ മണ്ഡലത്തിലെ രഘോഗറിലായിരുന്നു ദിഗ് വിജയ് സിംഗ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. വൈകിയെത്തിയതിനാല്‍ ദിഗ് വിജയ്‌സിംഗിന് വോട്ട് രേഖപ്പെടുത്താനായിരുന്നില്ല. മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ദിഗ് വിജയ് സിംഗ്. മലേഗാവ് സ്‌ഫോടനക്കേസില്‍ കോടതി കുറ്റവിമുക്തയാക്കിയ സാധ്വി പ്രഗ്യ സിംഗ് ഠാക്കൂറാണ് ദിഗ് വിജയ് സിംഗിന്റെ എതിരാളി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com