രാഹുല്‍ നടത്തിയത് 128 റാലികള്‍; യുപി വിടാതെ മോദി: ഇരു നേതാക്കളും വിട്ടുകളഞ്ഞ സംസ്ഥാനങ്ങള്‍ ഇവ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത് 128 റാലികള്‍
രാഹുല്‍ നടത്തിയത് 128 റാലികള്‍; യുപി വിടാതെ മോദി: ഇരു നേതാക്കളും വിട്ടുകളഞ്ഞ സംസ്ഥാനങ്ങള്‍ ഇവ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയത് 128 റാലികള്‍. മാര്‍ച്ച് പതിനൊന്നിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമുള്ള കണക്കാണിത്. 23 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും രാഹുല്‍ പ്രചാരണത്തിനെത്തി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 25 സംസ്ഥനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 1,05,000 കിലോമീറ്റര്‍ സഞ്ചരിച്ചുവെന്ന് നേരത്തെ കണക്കുകള്‍ പുറത്തുവന്നിരുന്നു. രാഹുലിനെക്കാള്‍ 16 റാലികള്‍ മോദി അധികം നടത്തി. 144 റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം, മാര്‍ച്ച് 28ന് മീററ്റില്‍ നിന്നാണ് മോദി റാലികള്‍ ആരംഭിച്ചത്. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലാണ് രണ്ടു നേതാക്കളും ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയത്. 29 റാലികളാണ് പ്രധാമന്ത്രി യുപിയില്‍ നടത്തിയത്. മെയ് 11നും 16നും ഇടയിലായിരുന്നു ഇതില്‍ 8 റാലികള്‍ നടന്നത്. 

പശ്ചിമ ബംഗാളിലാണ് മോദി രണ്ടാമതായി ഏറ്റവും കൂടുതല്‍ റാലികളില്‍ പങ്കെടുത്തത്, 17എണ്ണം. സ്വന്തം മണ്ഡലമായ അമേഠിയില്‍ ആറ് റാലികളില്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രത്യക്ഷപ്പെട്ടത്. 19 റാലികള്‍ രാഹുല്‍ യുപിയില്‍ നടത്തി. സുല്‍ത്താന്‍പൂരിലും റായ്ബറേലിയിലും ബരാബങ്കിയിലും രണ്ട് റാലികള്‍ വീതം രാഹുല്‍ നടത്തി.  ഏപ്രില്‍ 22മുതല്‍ 27വരെ രാഹുല്‍ 11 റാലികള്‍ യുപിയില്‍ നടത്തി. ബിജെപിയുടെ ശക്തികേന്ദ്രമായ പൂര്‍വാഞ്ചലില്‍ ഒരു റാലി മാത്രമാണ്  കോണ്‍ഗ്രസ് അധ്യക്ഷന്‍ നടത്തിത്. 

മധ്യപ്രദേശില്‍ രാഹുല്‍ 17 റാലികള്‍ നടത്തി. രാജസ്ഥാനില്‍ 12ഉം കേരളത്തില്‍ 11ഉം റാലികളിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കെടുത്തത്. നിയമസഭ ഹെരഞ്ഞെടുപ്പുകളില്‍ അധികാരം തിരിച്ചുപിടിച്ച മധ്യപ്രദേശിലും രാജ്സ്ഥാനിലുമൂന്നിയായിരുന്നു രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മോദി ആകെ 20 റാലികളില്‍ മാത്രമാണ് പങ്കെടുത്തത്. രാഹുല്‍ ഇവിടങ്ങളില്‍ 31 റാലികള്‍ നടത്തി. 

ഹിന്ദി ഹൃദയഭൂമിയില്‍ കാര്യമായ നഷ്ടം സംഭവിക്കുമെന്ന് മനസ്സിലാക്കിയ ബിജെപി, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളും പശ്ചിമ ബംഗാളിലും ഒഡീഷയിലും കൂടുതല്‍ പ്രധാന്യം നല്‍കിയെന്ന് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

മേഘാലയ,ഡല്‍ഹി, ചണ്ഡീഗഡ്, മിസോറാം,സിക്കീം എന്നീ സംസ്ഥാനങ്ങളെ  ഇരു നേതാക്കളും ഒഴുവാക്കി. നാഗാലാന്റിനെ മോദി ഒഴിവാക്കിയപ്പോള്‍, ഗോവയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിട്ടുകളഞ്ഞു. കശ്മീരിലും ത്രിപുരയിലും രാഹുല്‍ പ്രചാരണത്തിനെത്തിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com