എനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല; രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകട്ടെയെന്നായിരുന്നു പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി

കേദാർ നാഥിലെ വികസനം പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം
എനിക്ക് വേണ്ടി ഒന്നും ആവശ്യപ്പെട്ടില്ല; രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകട്ടെയെന്നായിരുന്നു പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി

കേദാർനാഥ് : കേദാർനാഥിലെ ധ്യാനത്തിനിടെ തനിക്ക് വേണ്ടി ഒന്നും ദൈവത്തോട് ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് അഭിവൃദ്ധിയുണ്ടാകണമെന്ന് മാത്രമായിരുന്നു തന്ന‍റെ പ്രാർത്ഥനയെന്ന് അദ്ദേഹം ധ്യാനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേദാർ നാഥിലെ വികസനം പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഒരു മണിക്കൂര്‍ കേദാർനാഥിൽ പ്രധാനമന്ത്രി ധ്യാനിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ.

 മോദിയുടെ പ്രത്യേക താത്പര്യപ്രകാരം നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ​ഗുഹയാണിത്. ഔദ്യോ​ഗിക യാത്രയാണെന്ന് കാണിച്ചാണ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ മോദി കേദാർ നാഥ് സന്ദർശനം നടത്തിയിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com