'കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസമുള്ളതിനാലാണ് ബിജെപിക്ക് സീറ്റ് ലഭിക്കാത്തത്'; ഉദിത് രാജ്

'കേരളത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസമുള്ളതിനാലാണ് ബിജെപിക്ക് സീറ്റ് ലഭിക്കാത്തത്'; ഉദിത് രാജ്

ബിജെപിക്ക് കേരളത്തിൽ ഇതുവരെ ഒരു സീറ്റും നേടാൻ സാധിക്കാത്തത് അവിടെയുള്ള ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതിനാലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

ന്യൂഡൽഹി: ബിജെപിക്ക് കേരളത്തിൽ ഇതുവരെ ഒരു സീറ്റും നേടാൻ സാധിക്കാത്തത് അവിടെയുള്ള ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതിനാലാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. 

രാജ്യത്തുടനീളം ബിജെപി 300 ലധികം സീറ്റുകളുമായി വലിയ മുന്നേറ്റമുണ്ടാക്കുമെന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം പ്രവചിക്കുമ്പോൾ കേരളത്തിലെ എക്‌സിറ്റ് പോള്‍ ഫല പ്രവചനം കോണ്‍ഗ്രസ്സിനനുകൂലമാണ്. ഒരു സര്‍വ്വെയൊഴിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസ്സ് മുന്നേറ്റമുണ്ടാവുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 

"കേരളത്തില്‍ ബിജെപി ഈ ദിവസം വരെ ഒരു സീറ്റു പോലും വിജയിച്ചിട്ടില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം വിദ്യാഭ്യാസമുള്ളവരാണ് അവിടുള്ളത്"- ഉദിത് രാജ് ട്വീറ്റ് ചെയ്തു.

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ ബിജെപിഎംപിയായ ഉദിത് രാജ് കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ ചേർന്നത്. 2014 ലാണ് ഉദിത് രാജിന്റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ദളിത് ആക്റ്റിവിസ്റ്റായ ഉദിത് രാജ് ആംആദ്മി പാര്‍ട്ടിയിലെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് 2014 ല്‍ പരാജയപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com