ബിജെപി തനിച്ച് 250 സീറ്റുകൾ നേടും; എൻഡിഎ വീണ്ടും അധികാരത്തിലെത്തും: ജൂൻജൂൻവാല

ഇന്ത്യയുടെ വികസനത്തെ ഏറ്റവും അധികം പരിമിതപ്പെടുത്തുന്ന ഘടകം ജനാധിപത്യമാണ്. പക്ഷെ ആവശ്യവുമാണത്. അത് നമുക്ക് തള്ളിക്കളയാനാവില്ല
ബിജെപി തനിച്ച് 250 സീറ്റുകൾ നേടും; എൻഡിഎ വീണ്ടും അധികാരത്തിലെത്തും: ജൂൻജൂൻവാല

ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ 300 സീറ്റ് നേടുമെന്ന് ഓഹരി നിക്ഷേപത്തിലൂടെ കോടീശ്വരനായ രാകേഷ് ജൂന്‍ജൂന്‍വാല. ആവശ്യമാണെങ്കിലും ഇന്ത്യയുടെ വികസനത്തിന് ഏറ്റവും വലിയ തടസ്സം ജനാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം.

"ഇന്ത്യയുടെ വികസനത്തെ ഏറ്റവും അധികം പരിമിതപ്പെടുത്തുന്ന ഘടകം ജനാധിപത്യമാണ്. പക്ഷെ ആവശ്യവുമാണത്. അത് നമുക്ക് തള്ളിക്കളയാനാവില്ല", ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജൂന്‍ജൂന്‍വാല.

ബിജെപിക്ക് 250 സീറ്റും സഖ്യകക്ഷികള്‍ക്ക് 50 സീറ്റും അടക്കം എന്‍ഡിഎ 300 സീറ്റു നേടുമെന്നും  അദ്ദേഹം പ്രവചിച്ചു."എന്‍ഡിഎ വരാന്‍ സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മാര്‍ക്കറ്റില്‍ പ്രതിഫലിച്ചിരുന്നു.  എന്നാല്‍ എന്‍ഡിഎക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതെ പോയാല്‍ അത് മാര്‍ക്കറ്റിനെ വളരെ പ്രതികൂലമായി ബാധിക്കും. പക്ഷെ എന്‍ഡിഎ അധികാരത്തില്‍ വരാതിരിക്കാനുള്ള സാധ്യത ഞാന്‍ കാണുന്നുമില്ല", ജൂന്‍ജൂന്‍വാല മാര്‍ക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തിനുത്തരമായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com