ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; കേരളത്തില്‍ യുഡിഎഫ് തരംഗം: 101 മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ ഫലം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിക്ഷം ലഭിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ സര്‍വേ ഫലം
ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കില്ല; കേരളത്തില്‍ യുഡിഎഫ് തരംഗം: 101 മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ ഫലം 

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിക്ഷം ലഭിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ സര്‍വേ ഫലം. രാജ്യത്തെ 101 മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കന്നത്. ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എന്‍ഡിഎ തന്നെ അധികാരത്തില്‍ വരാനുള്ള സാധ്യത തന്നെയാണ് നിലനില്‍ക്കുന്നതെന്നും സര്‍വേ സമര്‍ത്ഥിക്കുന്നു.

രാജ്യത്ത് 542 സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ 253 സീറ്റുകള്‍ ബിജെപിയും സഖ്യകക്ഷികളും കൂടെ നേടും. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 152 സീറ്റ് മാത്രമേ ലഭിക്കൂ. മറ്റ് പാര്‍ട്ടികള്‍ക്ക് 134 സീറ്റ് ലഭിക്കുമെന്നും സര്‍വേ പറയുന്നു. കേരളത്തില്‍ യുഡിഎഫിനാണ് സര്‍വേ മേല്‍ക്കൈ പ്രവചിക്കുന്നത്. 14 സീറ്റ്. ഇടതുപക്ഷത്തിന് നാല് സീറ്റും ബിജെപിക്ക് രണ്ട് സീറ്റും ലഭിക്കുമെന്നും 101 റിപ്പോര്‍ട്ടേര്‍സ് സര്‍വേ പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 46 സീറ്റ്, കോണ്‍ഗ്രസിന് ആറ്, മറ്റ് പാര്‍ട്ടികള്‍ക്ക് 28 എന്നിങ്ങനെയാണ് കണക്ക്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആറും ബിജെപിക്ക് 18ഉം സീറ്റ് കിട്ടും. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ബിജെപിക്ക് 15 ഉം കോണ്‍ഗ്രസിന് 14ഉം സീറ്റ് കിട്ടും.

കര്‍ണ്ണാടകത്തില്‍ ബിജെപിക്ക് 18 സീറ്റ് കിട്ടുമ്പോള്‍ കോണ്‍ഗ്രസിന് ഒന്‍പത് സീറ്റ് മാത്രമേ ലഭിക്കൂ. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 26 സീറ്റും ബിജെപിക്ക് 11 സീറ്റും കോണ്‍ഗ്രസിനും സിപിഎമ്മിനും നാല് സീറ്റുകള്‍ വരെയും ലഭിച്ചേക്കാമെന്നാണ് സര്‍വേ പറയുന്നത്.

ഹരിയാനയില്‍ ബിജെപി ഏഴ് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലും വിജയിക്കാന്‍ സാധ്യതയുണ്ട്. പഞ്ചാബില്‍ ബിജെപിക്ക് ഒരു സീറ്റില്‍ മാത്രമാണ് ജയസാധ്യത പറയുന്നത്. കോണ്‍ഗ്രസ് ഇവിടെ എട്ട് സീറ്റുകളില്‍ വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com