കര്‍ണാടക സര്‍ക്കാര്‍ ജൂണ്‍ 10 അതിജീവിക്കില്ല, മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്‌

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.എന്‍.രാജണ്ണയാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്
കര്‍ണാടക സര്‍ക്കാര്‍ ജൂണ്‍ 10 അതിജീവിക്കില്ല, മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ്‌

ബംഗളൂരു: കര്‍ണാടകയില്‍ ജൂണ്‍ പത്ത് അതിജീവിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവിന്റെ വാദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെ.എന്‍.രാജണ്ണയാണ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ തകര്‍ന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യേണ്ട കാര്യമുണ്ടാവില്ല. ഈ സര്‍ക്കാര്‍ ജൂണ്‍ 10 കടക്കാന്‍ പോവുന്നില്ലെന്നും രാജണ്ണ പറഞ്ഞു. 

സഖ്യസര്‍ക്കാരില്‍ അതൃപ്തിയുള്ള എംഎല്‍എമാരെ രമേശ് ജാര്‍ഖിഹോളിയുടെ നേതൃത്വത്തില്‍ ഗോവയിലേക്ക് മാറ്റാനാണ് പദ്ധതിയിടുന്നത് എന്നാണ് സൂചന. വിമത കോണ്‍ഗ്രസ് എംഎല്‍എ ആയ രമേശ് ജാര്‍ഖിഹോളി അടുത്തിടെ ബിജെപി ക്യാമ്പില്‍ എത്തിയിരുന്നു. ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ സി.പി.യോഗേശ്വര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവരും ജാര്‍ഖിഹോളിക്കൊപ്പമുണ്ടായി. മാറി വരുന്ന എംഎല്‍എമാരെ താമസിപ്പിക്കാനായി ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോര്‍ട്ട് അഗ്വാഡയില്‍ 30 മുറികള്‍ ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com