ഒരു വശത്ത് പരിശോധന: മറുവശത്ത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുമഴ ( വീഡിയോ)

റവന്യൂ ഇന്റലിജന്‍സിന്റെ പരിശോധനക്കിടെ, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ടുക്കെട്ടുകള്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ഒരു വശത്ത് പരിശോധന: മറുവശത്ത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുമഴ ( വീഡിയോ)

കൊല്‍ക്കത്ത: റവന്യൂ ഇന്റലിജന്‍സിന്റെ പരിശോധനക്കിടെ, കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നോട്ടുക്കെട്ടുകള്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 2000, 500,100 എന്നിവയുടെ നോട്ടുകളാണ് കെട്ടിടത്തിന്റെ ആറാമത്തെ നിലയിലെ ജന്നല്‍ വഴി  തെരുവിലേക്ക് വലിച്ചെറിഞ്ഞത്.

കൊല്‍ക്കത്തയില്‍ കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ റവന്യൂ ഇന്റലിജന്‍സ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.  ചൂലിന്റെ സഹായത്തോടെയാണ് നോട്ടുക്കെട്ടുകള്‍ താഴേക്ക് വിതറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടുക്കെട്ടുകള്‍ താഴേക്ക് വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

നികുതിവെട്ടിപ്പ് നടത്തുന്നതായുളള സംശയത്തെ തുടര്‍ന്ന് കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ റെയ്ഡ് നടത്തിയ കാര്യം റവന്യൂ ഇന്റലിജന്‍സ് സ്ഥിരീകരിച്ചു.എന്നാല്‍ പണം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് പുറത്തേയ്ക്ക് വര്‍ഷിച്ചതുമായി റെയ്ഡിന് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com