സിബിഐയില്‍ 1029 ഒഴിവുകള്‍; ഒഴിവുകള്‍ കൂടുതല്‍ എക്‌സിക്യൂട്ടീവ് റാങ്കില്‍

1029 ഒഴിവുകള്‍ ശേഷിക്കുകയാണെന്ന് പാര്‍ലമെന്റില്‍ എഴുതിയ നല്‍കിയ മറുപടിയില്‍ കേന്ദ്ര സഹമന്ത്രി ജിതേത്ര സിങ് പറയുന്നു
സിബിഐയില്‍ 1029 ഒഴിവുകള്‍; ഒഴിവുകള്‍ കൂടുതല്‍ എക്‌സിക്യൂട്ടീവ് റാങ്കില്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ നിലവില്‍ ആയിരത്തിലേറെ ഒഴിവുകളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 5532 തസ്തികകളാണ് സിബിഐയില്‍ ആകെയുള്ളത്. ഇതില്‍ സര്‍വീസിലുള്ളത് 4503 പേര്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

1029 ഒഴിവുകള്‍ ശേഷിക്കുകയാണെന്ന് പാര്‍ലമെന്റില്‍ എഴുതിയ നല്‍കിയ മറുപടിയില്‍ കേന്ദ്ര സഹമന്ത്രി ജിതേത്ര സിങ് പറയുന്നു. എക്‌സിക്യൂട്ടീവ് റാങ്കുകളിലാണ് ഒഴിവുകള്‍ കൂടുതലുള്ളത്. നിയമജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍ എന്നീ തസ്തികകളിലും ഒഴിവുകളുണ്ട്. 

ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ സിബിഐ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. 370 നിയമ വിദഗ്ധര്‍ വേണ്ട സ്ഥാനത്ത് 296 പേര്‍ മാത്രമാണുള്ളത്. 162 ടെക്‌നിക്കല്‍ ഓഫീസര്‍മാര്‍ വേണ്ട സ്ഥാനത്തുള്ളത് 67 ഉദ്യോഗസ്ഥരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com